വിജയ് യുടെ പുലി .

0

കത്തി എന്ന ചിത്രത്തിന്റെ ബ്ലോക്ബസ്റ്റര്‍ ഹിറ്റിന് ശേഷം ഇളദളപതി വിജയ് നായകനാകുന്ന പുലിയെന്ന ചിത്രത്തെ പ്രതീക്ഷയോടെയാണ് തമിഴകം കാത്തിരിയ്ക്കുന്നത്. വിജയ് ഇരട്ട റോളില്‍ വീണ്ടുമെത്തുന്ന ചിത്രത്തിലൂടെ ഏറെ നാളുകള്‍ക്ക് ശേഷം ശ്രിദേവി തമിഴിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂര്‍ണമായും സസ്‌പെന്‍സോടുകൂടെ ചിമ്പു ദേവന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ക്ലൈമാകാസ് .

അതെ, മികച്ച പരിശീലനം നേടിയ ആയിരം പേരുമായുള്ള വിജയ് യുടെ യുദ്ധം ക്ലൈമാക്‌സ് രംഗത്തുണ്ടത്രെ. മാത്രവുമല്ല ചൈനീസ് സ്റ്റണ്ട് കൊറിയോഗ്രാഫറായ സാങ് ലിങ് ആഡാണ് ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തിരിയ്ക്കുന്നത്. ഹോളിവുഡിലെ സ്റ്റണ്ടമാനാണ് ഈ 1000 പേരെ മുന്നില്‍ നിന്ന് നയിക്കുന്നതെന്ന ആകാംഷയുമുണ്ട്. ആദ്യകാലത്തെ ഒരു യുദ്ധത്തിന് സമാനമായിരിക്കും പുലിയുടെ ക്ലൈമാക്‌സെന്നാണ് രത്‌നചുരുക്കം. പുരാതന യുദ്ധത്തിന് നേതൃത്വം നല്‍കിയ ഒരു സൈനികന്റെ വേഷത്തിലാണ് വിജയ് എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Share.

About Author

Comments are closed.