അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ എം.വിജയകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് വിജയകുമാറിന്റെ പേര് മാത്രമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അരുവിക്കരയിൽ സിപിഎം സംസ്ഥാന സമിതിയംഗം സിപിഎം ജില്ലാ കമ്മിറ്റിയോഗത്തിലാണ് തീരുമാനം. ജന്മനാട് അരുവിക്കരയിലായതിനാൽ വിജയകുമാർ മണ്ഡലത്തിൽ സുപരിചിതനാണ്. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ മന്ത്രിയും ഇ.കെ.നായനാര്‍ സര്‍ക്കാരിന്റെ കാലത്തു നിയമസഭാ സ്പീക്കറുമായിരുന്നു എം വിജയകുമാര്‍. അരുവിക്കര മണ്ഡലത്തില്‍പ്പെട്ട മൊട്ടമൂട് സ്വദേശിയാണ് സിപിഎമ്മിന്റെ ഈ മുന്‍ ജില്ലാ സെക്രട്ടറി. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം നല്‍കും. എല്‍.ഡി.എഫ് യോഗം ചേര്‍ന്ന് വിജയകുമാറിനെ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും. നാലുതവണ എംഎല്‍എയായിരുന്ന എം. വിജയകുമാര്‍ കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് സ്പീക്കറായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് നാലുമാസത്തോളം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു. 1981 ല്‍ എല്ലാവര്‍ക്കും ജോലി എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന പ്രമേയവുമായി നടത്തി പാര്‍ലമെന്റ് മാര്‍ച്ചിനും നേതൃത്വം കൊടുത്തു. 1987 ആഗസ്ത് 15ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയ പാതയോരത്ത് 693 കിലോമീറ്റര്‍ നീളത്തില്‍ സൃഷ്ടിച്ച മനുഷ്യച്ചങ്ങലയുടെ അമരക്കാരനായിരുന്നു.