യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്, അനന്യ ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ഫാമിലി യൂത്ത് എന്റര്‍ടെയ്‌നര്‍ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബിബിന്‍ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ എഴുതുന്നു. സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കൈതപ്രം, ബാപ്പു വാവാട്, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് ദീപക്‌ദേവ്, നാദിര്‍ഷ സംഗീതം പകരുന്നു.
അമര്‍, അക്ബര്, അന്തോണി- കൊച്ചിയില്‍ കഴിയുന്ന ആത്മാര്‍ഥ സുഹൃത്തുക്കള്‍. അമര്‍ സെന്റര്‍ മാളില്‍ ജോലിക്കാരന്‍. അക്ബര്‍ ഹോസ്പിറ്റലില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍, കുസാറ്റില്‍ ജോലിക്കാരനാണ് അന്തോണി.
ഈ കാലഘട്ടത്തിന്റെ പ്രതിനിധികളാണിവര്‍. സമൂഹത്തിലും ചുറ്റുപാടുകളിലും എന്തുസംഭവിക്കുന്നുവെന്നു ശ്രദ്ധിക്കാതെ അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമേയല്ല എന്ന ധാരണയില്‍ ജീവിതം ആഘോഷിക്കുന്നവര്‍. സ്വന്തം കാര്യങ്ങള്‍ നോക്കി ഒാരോ നിമിഷം ആര്‍ഭാടപൂര്‍വം ജീവിക്കുന്നു. അല്പം സ്‌നേഹം കാണിക്കുന്നത് അമറിന്റെ വീട്ടില്‍ താമസിക്കുന്ന റസ്മീനയുടെ കുട്ടി പാത്തുവിനോട് മാത്രം. പക്ഷേ, ഒരിക്കല്‍ അവരുടെ ജീവിതത്തിലുണ്ടായ യാദൃച്ഛിക സംഭവത്തെത്തുടര്‍ന്ന് അവരുടെ വിശ്വാസങ്ങളിലും ധാരണയിലും ഉണ്ടായ മാറ്റങ്ങളാണ് രസകരമായി ‘അമര്‍ അക്ബര് അന്തോണി’ എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.
നാദിര്‍ഷ സംവിധാനംചെയ്യുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജ് അമറായിട്ടും ജയസൂര്യ അക്ബറായിട്ടും ഇന്ദ്രജിത് അന്തോണിയായിട്ടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമാറ്റിക് ഡാന്‍സര്‍ ജെനിയായി നമിത പ്രമോദ് നായികയാവുന്നു.
സിദ്ധിക്, കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, ഇടവേള ബാബു, ശ്രീരാമന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ശശി കലിംഗ, ചാലി പാല, പ്രദീപ് കോട്ടയം, വിഷ്ണു ഉണ്ണികൃഷ്ണന്‍, സ്രിന്റ, കെ.പി.എ.സി. ലളിത, ബിന്ദുപണിക്കര്‍, പ്രിയങ്ക, കണ്ണമാലി, മോളി, ബേബി മീനാക്ഷി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ശ്രീകുമാര്‍ എ.സി., എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനു സെബാസ്റ്റ്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കെ.സി. രവി, അസോസിയേറ്റ് ഡയറക്ടര്‍- ബാബുരാജ് ഹരിശ്രീ, സംവിധാന സഹായികള്‍- ഷിബു രവീന്ദ്രന്‍, സഞ്ജു. വി. സാമുവല്‍, ബോബന്‍ വിജയ്, വിജീഷ് അരൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- രാജേഷ് സുന്ദരം, നദീം ഇറാനി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- മോഹന്‍ദാസ്, വാര്‍ത്താപ്രചാരണം എ.എസ് ദിനേശ്.