അത്യുഷ്ണത്തില് മരിച്ചവരുടെ എണ്ണം 1,400

0

അത്യുഷ്ണത്തില്‍ മരിച്ചവരുടെ എണ്ണം 1,400 കടന്നു. ആന്ധ്ര പ്രദേശിൽ മാത്രം ആയിരത്തിലേറെപ്പേര്‍ കൊടുംചൂടില്‍ മരിച്ചതായി ദുരന്തനിവാരണ സേന അറിയിച്ചു. ശരാശരി 46 ഡിഗ്രി സെല്‍ഷ്യസാണ് ആന്ധ്രയിലെ ദുരിതബാധിത മേഖലകളില്‍ ഇന്നലെ രേഖപ്പെടുത്തിയ താപനില. സൂര്യാഘാതവും നിര്‍ജലീകരണവുമാണ് മരണസംഖ്യ ഉയരാനിടയാക്കുന്നത്. ഹൈദരാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ആറുദിവസത്തിലേറെയായി തുടരുന്ന അത്യുഷ്ണം വൈദ്യുതി വിതരണത്തെയും സാരമായി ബാധിച്ചു. വൈദ്യുതി പ്രതിസന്ധി ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. സൂര്യാഘാതമേറ്റെത്തുന്ന രോഗികളുെട എണ്ണം വര്‍ധിക്കുന്നതിനാല്‍ അവധിയിലായിരുന്ന ഡോക്ടര്‍മാരോട് അവധി റദ്ദാക്കി ജോലിക്കെത്താന്‍ ആന്ധ്രാ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Share.

About Author

Comments are closed.