തിരുവനന്തപുരം – കേരള കോണ്‍ഗ്രസ് (പി.സി. തോമസ്) വിഭാഗം എല്‍.ഡി.എഫില്‍ നിന്നും പുറത്തു നില്‍ക്കുകയാണെങ്കിലും യുഡിഎഫില്‍ ചേക്കേറാനുള്ള വഴി തുറക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്.
പി.സി. തോമസിന്‍റെ കൂടെയുണ്ടായിരുന്ന സുരേന്ദ്രന്‍പിള്ളയും അദ്ദേഹത്തെ ചതിക്കുകയായിരുന്നുവെന്ന് പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രന്‍പിള്ളയും കൂട്ടരും ഇപ്പോഴും എല്‍.ഡി.എഫില്‍ കേരള കോണ്‍ഗ്രസ്സായി തുടരുകയാണ്. എന്നാല്‍ എല്‍.ഡി.എഫ്. ഇരുവിഭാഗത്തേയും യോജിപ്പിക്കുവാനുള്ള ശ്രമം നടത്തിയെങ്കിലും നേതൃത്വസ്ഥാനത്തെപ്പറ്റി തെറ്റിപിരിയുകയായിരുന്നു. പി.സി. തോമസിനെ എല്‍ഡിഎഫില്‍ നിലനിര്‍ത്തണമെന്നായിരുന്നു മുന്‍ സി.പി.എം. സെക്രട്ടറി പിണറായിയുടെ വ്യക്തിപരമായ ആവശ്യം. സുരേന്ദ്രന്‍പിള്ളയും കൂട്ടരും കര്‍ശന നിലപാടെടുത്തതുമൂലമാണ് ആ ഉദ്യമം നടക്കാതെ പോയത്.
വിതുരയില്‍ പി.സി. തോമസിന് നല്‍കുന്ന സ്വീകരണത്തില്‍ അദ്ദേഹം ഇരുമുന്നണിക്കും പിന്‍തുണ നല്‍കുന്ന രാഷ്ട്രീയ പ്രസംഗം നടത്തുകയില്ലെന്ന് സിറ്റി ന്യൂസിനു അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ചില പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുക മാത്രമേ ചെയ്യുകയുള്ളൂവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുകയുണ്ടായി
കാരണൺ രണ്ടു മുന്നണിയിലും ഇല്ലാത്ത പാര്‍ട്ടിയായതുകൊണ്ട് ആര്‍ക്ക് വേണ്ടിയും പ്രചാരണം നടത്തുകയില്ല. വിതുരയില്‍ നടക്കുന്ന സ്വീകരണത്തിന് മറുപടി പ്രസംഗത്തില്‍ റബ്ബറിനെ കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതുമൂലം ഇപ്പോള്‍ ഇരുമുന്നണിയില്‍ നിന്നും യാതൊരു അനുകൂല പ്രഖ്യാപനവുമുണ്ടാവുകയില്ല. അതിനിടയില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. റബ്ബര്‍ കര്‍ഷകരുടെ വേദന നേരിട്ടറിഞ്ഞതുകൊണ്ടാണ് അവരെ രക്ഷിക്കുവാന്‍ കോടതിയില്‍ വരെ കേസുമായെത്തിയത്. കേസിന്‍റെ വിധി വരുന്പോള്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നറിയുന്നു. ഇത് മാണിക്കും മകന്‍ ജോസ് കെ മാണിക്കും ചെറിയൊരു തട്ടുകിട്ടുമെന്നാണറിയുന്നത്. റബ്ബറിന്‍റെ പേരില്‍ മാണിക്കും മകനും അഴിമതി ആരോപണം നിലനില്‍ക്കുകയാണ്.
ഒരു സ്വകാര്യ ചാനലിന് പി.സി. തോമസ് നല്‍കിയ അഭിമുഖത്തില്‍ മാണിയെ ന്യായീകരിച്ചതാണ് യുഡിഎഫിലേക്കുള്ള വഴി തെളിഞ്ഞതെന്ന് രാഷ്ട്രീയക്കാര്‍ ചൂണ്ടി കാണിക്കുന്നത്. മാണിയെ വ്യക്തിപരമായി അറിയാമെന്നും അദ്ദേഹം കോഴ കൈപറ്റുമെന്ന് താന്‍ കരുതുന്നില്ലെന്നും പി.സി. തോമസ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതാണ് മാണിയെ അനുകൂലിക്കുന്നുവെന്ന തോന്നല്‍ ഉണ്ടായത്. അല്ലാതെ മാണിയെ ന്യായീകരിക്കുകയല്ല ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ രാഷ്ട്രീയ രംഗത്ത് തിളങ്ങി നില്‍ക്കുന്ന രാഷ്ട്രീയ നേതാവാണ് പി.സി. തോമസ്. മഹാസമാധി പ്രഖ്യാപിച്ച ശ്രീനാരായണഗുരുവിന്‍റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് സ്റ്റാന്പ് ഇറക്കിയതിന്‍റെ പിന്നില്‍ പി.സി. തോമസായിരുന്നു. അന്നു കോണ്‍ഗ്രസിന്‍റെ ഭരണമായിരുന്നു കേന്ദ്രത്തില്‍. ഒറ്റ കോണ്‍ഗ്രസ്സുകാര്‍ പോലും ഇതിനുവേണ്ടി രംഗത്തില്ലായിരുന്നു. അന്ന് പി.സി. തോമസ് മാത്രമായിരുന്നു ഗുരുദേവഭക്തനായി പാര്‍ലമെന്‍റില്‍ സംസാരിച്ചത്. ഏത് നല്ല കാര്യത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന എം.പിയായിരുന്നു പി.സി. തോമസ്. അതേസമയം തന്നെ റബ്ബര്‍ കര്‍ഷകര്‍ക്കുവേണ്ടി അദ്ദേഹം പോരാടുന്നത്.
വിഴിഞ്ഞം പദ്ധതിക്കുവേണ്ടി 6000 കോടി രൂപ അനുവദിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്പോള്‍ മുന്‍മന്ത്രിമാരും അന്വേഷണ പരിധിയില്‍ വരുമെന്നും ചിലര്‍ മണിമാളിക പണിഞ്ഞതും പുറത്തുവരുമെന്നും ഒരു ചോദ്യത്തിനായി അദ്ദേഹം മറുപടി പറഞ്ഞു. അങ്ങനെ വരുന്പോള്‍ ഇന്ന് എല്‍.ഡി.എഫില്‍ ഇരിക്കുന്നവര്‍ പുറത്തു പോകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്തായാലും രാഷ്ട്രീയത്തില്‍ തന്‍റെ സ്വാധീനം ഏതാനും മാസങ്ങള്‍ക്കകം അറിയപ്പെടുമെന്നും, യു.ഡി.എഫുമായി യാതൊരു സംഭാഷണവും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ ആരെങ്കിലും ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ നിഷേധിക്കുകയില്ലെന്നും പി.സി. തോമസ് പറഞ്ഞു നിര്‍ത്തി. ബാക്കി പത്രം വിതുരയില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.