മലയാളത്തിലെ പുതിയ എഴുത്തുകാരെ കണ്ടെത്താനുള്ള വിവിധ പരിപാടികള്‍ പ്രഭാത് ബുക്ക് ഹൗസ് ആവിഷ്കരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കാത്ത പുതിയ നോവലുകള്‍ക്ക് അവാര്‍ഡ്. വിവിധ സാഹിത്യ വിഭാഗങ്ങളിലെ ശില്പശാലകള്‍, ശില്പശാലയില്‍ പങ്കെടുക്കുന്നവരുടെ രചനകളുടെ പ്രസിദ്ധീകരണം എന്നിവ അതില്‍ ഉള്‍പ്പെടുന്നു. 2015 മേയ് മാസം 12 ന് നടത്തിയ കവിതാ ശില്പശാലയില്‍ പങ്കെടുത്തവരുടെ കവിതകളുടെ സമാഹാരം ഉടനെ പുറത്തിറങ്ങു.ം മലയാളത്തിലെ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രഭാത് ബുക്ക് ഹൗസ് 2012 മുതല്‍ നോവല്‍ അവാര്‍ഡ് നല്‍കിവരുന്നു. പ്രസിദ്ധീകരിക്കാത്ത പുതിയ രചനകള്‍ക്കാണ് അവാര്‍ഡ്.
2014 ലെ അവാര്‍ഡ് താഴെപ്പറയുന്ന രണ്ടു കൃതികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ചന്ദ്രശേഖരന്‍ തന്പാനൂരിന്‍റെ ശരണത്രയം, പി. സുദര്‍ശനന്‍റെ മുതുമക്കത്താഴിയുമാണ്.
തുല്യപ്രാധാന്യവും സൗന്ദര്യാത്മകതയും സാമൂഹ്യമൂല്യവുമുള്ള ഈ രണ്ട് കൃതികള്‍ക്ക് അവാര്‍ഡ് വീതിച്ചു നല്‍കാനാണ് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുള്ളത്.
ശ്രീ വിശ്വമംഗലം സുന്ദരേശന്‍, പ്രൊഫ എൺ. ചന്ദ്രബാബു, എസ്.യ ഹനീഫാറാവുത്തര്‍ എന്നിവരുള്‍പ്പെട്ടതാണ് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി.
25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. അവാര്‍ഡ് തുക രണ്ടായി വീതിച്ചു നല്‍കും. വയലാര്‍ അവാര്‍ഡിനു തുല്യമായ തുകയാണ് പ്രഭാത് നോവല്‍ അവാര്‍ഡെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
2015 ജൂണ്‍ 15 ന് പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവാര്‍ഡ് നല്‍കും. പ്രഭാത് ബുക്ക് ഹൗസ് ചെയര്‍മാന്‍ സി. ദിവാകരന്‍ എം.എല്‍.എ. അദ്ധ്യക്ഷനായിരിക്കും.
പ്രഭാത് നോവല്‍ അവാര്‍ഡ് 2014
0
Share.