ഒ രാജഗോപാല് ബിജെപി സ്ഥാനാര്ത്ഥി

0

അരുവിക്കരയില്‍ മിതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാല്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ഥി. തിരുവനന്തപുരത്തു നടന്ന പാര്‍ട്ടി ജില്ലാ കോര്‍കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമെടുത്തു. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് അരുവിക്കരയില്‍ അരങ്ങൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം അരുവിക്കര ഉള്‍പ്പെടുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 15,000 വോട്ടാണു ബിജെപി നേടിയത്. രാജഗോപാല്‍ സ്ഥാനാര്‍ഥിയായെത്തുന്നതോടെ ശക്തമായ പോരാട്ടം നടത്താനാവുമെന്നാണു ബിജെപി കരുതുന്നത്. രാജഗോപാലിന്റെ വ്യക്തിപ്രഭാവവും തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു അനുകൂലമാക്കാന്‍ കഴിയുമെന്നാണു ബിജെപി കണക്കുകൂട്ടുന്നു. യുഡിഎഫിന്റെ സ്ഥാനാര്‍ഥി ജി കാര്‍ത്തികേയന്റെ മകന്‍ കെഎസ് ശബരീനാഥനും ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി സിപിഎമ്മിലെ എം വിജയകുമാറുമാണ്.

 

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാനാര്‍ത്ഥിയായിരുന്നു രാജഗോപാല്‍. ഒരു ഘട്ടത്തില്‍ അദ്ദേഹം മികച്ച ലീഡും നേടിയിരുന്നു. കേരളത്തില്‍ ബിജെപിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം വോട്ട് നേടിയ സ്ഥാനാര്‍ത്ഥിയും ഒ രാജഗോപാല്‍ തന്നെ. എന്നാല്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിന് കീഴിലല്ല അരുവിക്കര നിയമസഭ വരുന്നത്. ആറ്റിങ്ങലിന് കീഴിലാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ എല്‍ഡിഎഫിനായിരുന്നു ഭൂരിപക്ഷം.

 

Share.

About Author

Comments are closed.