കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് അവധി കൊടുത്ത് മുഖ്യമന്ത്രിയുടെ ദുബൈയിലെ ഒരുദിനം. യു.എ.ഇ സാമ്പത്തിക വകുപ്പ് സംഘടിപ്പിക്കുന്ന വാര്‍ഷിക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം ദുബൈ ഭരണാധികാരിയുമായും വിവിധ മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയും വേള്‍ഡ് ട്രേഡ് സെന്‍ററിലെ പ്രദര്‍ശനങ്ങള്‍ വീക്ഷിച്ചുമാണ് ചെലവഴിച്ചത്. ഇതിനിടക്ക് സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും പങ്കെടുത്തു. ഏറെ ഫലപ്രദമായ ദിവസമാണെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രിയുടെ പ്രതികരണം.
നിക്ഷേപക സംഗമത്തിന്‍െറ രാവിലെ ഒമ്പതിന് തുടങ്ങിയ ആദ്യ സെഷനില്‍ മുഖ്യമന്ത്രി പങ്കെടുത്തു. പ്രമുഖ വ്യവസായി എം.എ.യൂസഫലിയും ശംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീനും കൂടെയുണ്ടായിരുന്നു. ഇതിന് ശേഷം യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ സഈദ് അല്‍ മന്‍സൂരിയുമായി കൂടിക്കാഴ്ച. കേരളത്തില്‍ യു.എ.ഇ മുതല്‍ മുടക്കിയ പദ്ധതികളുടെ അവസ്ഥ താല്‍പര്യപൂര്‍വം ചോദിച്ചറിഞ്ഞ മന്ത്രി കൂടുതല്‍ നിക്ഷേപം നടത്താനുള്ള താല്‍പര്യവും പ്രകടിപ്പിച്ചു. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളെ പ്രതീക്ഷയോടെയാണ് യു.എ.ഇ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ യു.എ.ഇക്ക് നിക്ഷേപം നടത്താനുള്ള മൂന്ന് പ്രധാന പദ്ധതികള്‍ നിര്‍ദേശിക്കാന്‍ അറിയിച്ചാണ് മന്ത്രി കൂടിക്കാഴ്ച അവസാനിപ്പിച്ചത്.
തുടര്‍ന്ന് മുഖ്യമന്ത്രി കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ സ്റ്റുഡിയോ സിറ്റിയിലെ ദുബൈ സ്മാര്‍ട്ട് സിറ്റി ഓഫിസിലേക്ക് പോയി.. രണ്ടുമണിയോടെ യോഗം അവസാനിച്ചു. പിന്നീട് മാധ്യമപ്രവര്‍ത്തകരോട് തീരുമാനങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് വീണ്ടും ട്രേഡ് സെന്‍ററിലേക്ക് മടങ്ങി. സംഗമത്തിനത്തെിയ വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍ക്ക് ശൈഖ് മുഹമ്മദ് നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ശൈഖ് മുഹമ്മദിനെ സ്മാര്‍ട്ട് സിറ്റി ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച അദ്ദേഹം സ്മാര്‍ട്ട് സിറ്റിയെ കുറിച്ച വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മറ്റുരാജ്യങ്ങളിലെ മന്ത്രിമാരേക്കാള്‍ പരിഗണനയാണ് ശൈഖ് മുഹമ്മദ് മുഖ്യമന്ത്രിക്ക് നല്‍കിയത്. ഫോട്ടോ സെഷനില്‍ തനിക്ക് സമീപം തന്നെ അദ്ദേഹം മുഖ്യമന്ത്രിക്ക് ഇരിപ്പിടമൊരുക്കി. ശൈഖ് മുഹമ്മദിനെ സ്മാര്‍ട്ട് സിറ്റി ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാനുള്ള ഒൗദ്യോഗിക നടപടിക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിന്നീട് പറഞ്ഞു. ആഗോള തലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രം മനസ്സിലാക്കാന്‍ സംഗമത്തില്‍ പങ്കെടുത്തതിലൂടെ സാധിച്ചു. ലോകമെങ്ങും മലയാളികള്‍ നടത്തുന്ന കഠിനാധ്വാനത്തിന്‍െറ ഫലങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാനും കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
പിന്നീട് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന വിവിധ പ്രദര്‍ശനങ്ങള്‍ കാണാനത്തെിയ മുഖ്യമന്ത്രി താല്‍പര്യപൂര്‍വമാണ് സ്റ്റാളുകള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.. കാണാമായിരുന്നു. കേരളത്തിന്‍െറ മുഖ്യമന്ത്രിയാണെന്ന് കൂടെയുണ്ടായിരുന്ന എം.എ.യൂസഫലി വിശദീകരിച്ചുകൊടുത്തു. സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളില്‍ എത്തിയപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോടൊപ്പം ചിത്രമെടുത്തു. മേളയിലെ കെ.എസ്.ഐ.ഡി.സിയുടെ സ്റ്റാളും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
മുഖ്യമന്ത്രിയുടെ ഒരുദിനം
0
Share.