അരുവിക്കര ഉപതെരഞ്ഞെടുപ്പുഫലവും പത്രവാര്‍ത്തയും പ്രവചിക്കുന്നു

0

തിരുവനന്തപുരം – അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലവും പത്രവാര്‍ത്തയും അധ്യാപകനും മാന്ത്രികനുമായ ഷാജു കടയ്ക്കല്‍ പ്രവചിക്കുന്നു.  ജൂണ്‍ 27-ാം തീയതി അരുവിക്കരയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിക്കുന്ന കൃത്യം വോട്ടുകള്‍ സഹിതമാണ് ഷാജു കടയ്ക്കല്‍ പ്രവചിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന്‍റെ തൊട്ടടുത്ത ദിവസം പുറത്തിറങ്ങുന്ന പ്രമുഖ ദിനപത്രങ്ങള്‍ എഴുതുന്ന പ്രധാന തലക്കെട്ടെന്താണെന്നും ഇതോടൊപ്പം രേഖപ്പെടുത്തും.  സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞതിനു ശേഷം പ്രവചനസ്ഥലവും തീയതിയും പ്രഖ്യാപിക്കും.  രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികളുടേയും മാധ്യമ പ്രതിനിധികളുടേയും സാന്നിധ്യത്തില്‍ തിരുവനന്തപുരത്തായിരിക്കും പ്രവചനം.

2012 ല്‍ നടന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ഫലം ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകള്‍ സഹിതം കൃത്യമായി പ്രവചിച്ചിട്ടുള്ള ഷാജു കടയ്ക്കല്‍ ആറ്റിങ്ങല്‍വിദ്യാഭ്യാസ ജില്ലയിലെ കടന്പാട്ടുകോണം എസ്.കെ.വി. ഹൈസ്കൂളിലെ അധ്യാപകനാണ്.

 

Share.

About Author

Comments are closed.