എറണാകുളം മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി എ.പി. നാഡ്ഡ, സേവ് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ഭാരവാഹികള്‍ക്കാണ് ഉറപ്പ് നല്‍കിയത്. രാജ്യത്തെ ആരോഗ്യ രംഗം വികസിപ്പിക്കുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാപേര്‍ക്കും വ്യാപകമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവ് ഇന്‍എൺ.സി കണ്‍വീനര്‍ എന്‍.സി. മുഹമ്മദുകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘാംഗങ്ങള്‍ ആലപ്പുഴയില്‍ വച്ച് സന്ദര്‍ശിച്ചപ്പോഴാണ് ഈ ഉറപ്പ് അദ്ദേഹം നല്‍കിയത്. മെഡിക്കല്‍ കോളേജ് സംരക്ഷണത്തിന് നടത്തിയ സേവ് ജി.എം.സി. ക്യൂന്‍ കൊച്ചിയുടെ പ്രചരണ പരിപാടിയിലൂടെ സമാഹരിച്ച ബഹുജന നിവേദനത്തിന്‍റെ പകര്‍പ്പ് കേന്ദ്രമന്ത്രിക്ക് കൈമാറി.
ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കും
0
Share.