കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി പി. ഉണ്ണികൃഷ്ണന്‍ പുതിയ ഡയറക്ടറായി സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ ചുമതലയേറ്റു. നാലു മാസമായി വിക്രം സാരാഭായി സ്പേസ് സെന്‍ററില്‍ മെക്കാനിസംസ് വെഹിക്കിള്‍ ഇന്‍റ്റര്‍ിക്രേഷന്‍ ടെസ്റ്റിംഗ് ഡയറക്ടറായി ചുമതല വഹിക്കുകയായിരുന്നു. സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഡയറക്ടറായിരുന്ന എം.വൈ. എസ്. പ്രസാദ് വിരമിക്കുന്ന ഒഴിവിലേക്കാണ് പി. ഉണ്ണികൃഷ്ണന്‍ ചുമതലയേറ്റത്. 1996 ല്‍ ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം 2010 മുതല്‍പി.എസ്.എല്‍.വി.യുടെ പ്രോജക്റ്റ് ഡയറക്ടറായിരുന്നു. പി.എസ്.എല്‍.വിയുടെ പതിനഞ്ചു മുതല്‍ ഇരുപത്തിയേഴുവരെയുള്ള പതിമൂന്ന് പി.എസ്.എല്‍.വിയുടെ ദൗത്യങ്ങള്‍ പി. ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലാണ് നടന്നത്. മംഗല്‍യാന്‍ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാരില്‍ ഒരാളാണ് പി. ഉണ്ണികൃഷ്ണന്‍.
സതീഷ് ധവാന്‍ സ്പേസ് സെന്‍ററിന് പുതിയ ഡയറക്ടര്‍
0
Share.