ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷനില്‍ ലയിക്കുന്നു.

0

ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷനില്‍ ലയിക്കുന്നു. ലയനസമ്മേളനം ജൂണ്‍ 4 രാവിലെ 11 മണിക്ക് തിരുവനന്തപുരം രാജീവ് ഗാന്ധി ആഡിറ്റോറിയത്തില്‍ നടക്കുന്നു.
ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ ആള്‍കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി തലയല്‍ മധുവിന്‍റെ നേതൃത്വത്തില്‍ മാതൃസംഘടനയായ കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സില്‍ ലയിക്കുന്നത് സംബന്ധിച്ചു ജില്ലാ കമ്മിറ്റി വിളിച്ചുകൂട്ടുന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സുരേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാര്യം നടേശന്‍, എ.കെ.ആര്‍.ആര്‍.ഡി. ജില്ലാ ജനറല്‍ സെക്രട്ടറി തലയല്‍ മധു വര്‍ക്കിംഗ് പ്രസിഡന്‍റ് ഗോപിനാഥന്‍നായര്‍, ജില്ലാ സെക്രട്ടറി തിരുപുറം ശ്രീകുമാര്‍ താലൂക്ക് ജനറല്‍ സെക്രട്ടറി കണ്ടല ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  ജില്ലയില്‍ നടക്കുന്ന ലയന സമ്മേളനം ജനുവരി 4 ന് കെ.എസ്.ആര്‍.അര്‍.ഡി പ്രസിഡന്‍റ് തന്പാനൂര്‍ രവി ഉദ്ഘാടനം ചെയ്യും.  മെന്പര്‍ഷിപ്പ് വിതരണൺ ആര്‍. സെല്‍വരാജ് എം.എല്‍.എ., നിര്‍വ്വഹിക്കും.
ഘട്ടം ഘട്ടമായി കന്പ്യൂട്ടര്‍വത്കരിക്കാന്‍ നീക്കം ആരംഭിച്ചു.  റേഷന്‍ വ്യാപാരികള്‍ കന്പ്യൂട്ടര്‍വത്കരിക്കുന്നതിനു എതിരല്ല.  റേഷന്‍ വ്യാപാരികളുടെ സേവന വേതന വ്യവസ്ഥ നടപ്പിലാക്കണം. റേഷന്‍ വ്യാപാരികളുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്നും കൂട്ടിയ കമ്മീഷന്‍ ഉ‍ടന്‍ പുനസ്ഥാപിക്കണമെന്നും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Share.

About Author

Comments are closed.