തിരക്കിട്ട പരിപാടികളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തലസ്ഥാനത്തു നിന്നും പ്രഭാതം എയര്‍വേയ്സിന്‍റെ ഹെലികോപ്റ്ററില്‍ കോലഞ്ചേരിക്ക് തിരിച്ചു. കോലഞ്ചേരി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ മന്ദിരോത്ഘാചനത്തിനും തൃശൂരിലുള്ള ജനസന്പര്‍ക്ക പരിപാടിയിലും പങ്കെടുക്കുവാനായിരുന്നു തിരക്കിട്ട യാത്ര. സി. ജോയി ഒരുകോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഹൈസ്കൂള്‍ മന്ദിരം നാടിന് സമര്‍പ്പിക്കുവാനാണ് കോലഞ്ചേരിയിലേക്ക് മുഖ്യമന്ത്രി പറന്നത്. ഉച്ചയ്ക്ക് 12 മണിക്കു തന്നെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രഭാതം എയര്‍വെയ്സിന്‍റെ ഹെലികോപ്റ്റര്‍ എത്തിയിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗംത്തിനു ശേഷമാണ് മൂന്നുമണിക്ക് ഇദ്ദേഹം യാത്രയായത്. മുഖ്യമന്ത്രിയുടെ ആകാശയാത്ര കാണുവാന്‍ നിരവധി യാത്രക്കാരാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയത്.
മുഖ്യമന്ത്രിയുടെ ആകാശയാത്ര
0
Share.