സെപ് ബ്ലാറ്റര് രാജിവെച്ചു

0

അഴിമതി ആരോപണങ്ങളില്‍ ആര്‍ക്കും അധികകാലം പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് കാലം ഒരിക്കല്‍ കൂടി തെളിയിക്കുന്നു. വാശിയേറിയ മത്സരത്തില്‍ വിജയിച്ച് തുടര്‍ച്ചയായി 5വര്‍ഷവും ലോക ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഫിഫ) അദ്ധ്യക്ഷനായി അധികാരമേറ്റ സെപ് ബ്ലാറ്റര്‍ രാജി പ്രഖ്യാപിച്ചു. തനിക്ക് ലോകമെമ്പാടുമുള്ള അസോസിയേഷനുകളുടെ അംഗീകാരമില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് രാജി ലോക ഫുട്‌ബോളിന്റെ നന്‍മയെ കരുതി രാജിവെയ്ക്കുന്നതെന്ന് സെപ് ബ്ലാറ്റര്‍ സൂറിച്ചില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് അതിനാടകീയമായി ബ്ലാറ്റര്‍ രാജിപ്രഖ്യാപനം നടത്തിയത്. യൂവേഫയുടെ നേതൃത്വത്തില്‍ ബ്ലാറ്റര്‍ക്കെതിരെ കലാപക്കൊടി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വൈകാരികമായ തീരുമാനം ബ്ലാറ്റര്‍ സ്വീകരിച്ചത്.തിരഞ്ഞെടുപ്പില്‍ വിജയിച്ചതായി പ്രഖ്യാപിച്ച് നാലു ദിവസത്തിനുള്ളിലാണ് ബ്ലാറ്ററുടെ രാജിപ്രഖ്യാപനം വന്നത്. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കാനുള്ള യുറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനവും സമാന്തര ലോകകപ്പ് നടത്താനുള്ള നീക്കവുമാണ് ബ്ലാറ്ററെ രാജിവെയ്ക്കാന്‍ പ്രേരിപ്പിച്ചത്. തനിക്കെതിരായ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ലോക ഫുട്‌ബോളിനെയും അതിനെ സ്‌നേഹിക്കുന്നവരേയും ബാധിക്കരുതെന്ന് ബ്ലാറ്റര്‍ പറഞ്ഞു.

Share.

About Author

Comments are closed.