മാനവസേവ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സ്ഥാപകരില്‍ പ്രധാനിയായിരുന്ന ചലച്ചിത്രതാരം ശ്രീ ഭരത്ഗോപിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള ഭരത്ഗോപി അവാര്‍ഡ് 2015 പ്രഖ്യാപിക്കുന്നു. ജൂറി അവാര്‍ഡിനായി തെരഞ്ഞെടുത്തിരിക്കുന്നത് ചലച്ചിത്രതാരം മനോജ് കെ. ജയനെയാണ്. 15001 രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് ഇദ്ദേഹത്തെ പരിഗണിച്ചത്. മാനവസേവാ പുരസ്കാരം ശ്രീ. ഗോകുലം ഗോപാലന് നല്‍കും. സാമൂഹിക സാംസ്കാരിക മേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഈ പുരസ്കാരം നല്‍കുന്നത്. 10001 രൂപയും ശില്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം. ജൂലൈ 5 ന് നടക്കുന്ന അവാര്‍ഡ് വിതരണയോഗം മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ഉത്ഘാടനം ചെയ്യും. അഡ്വ. പി.ആര്‍. രാജീവ് ചെയര്‍മാനായിട്ടുള്ള ജൂറിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. ജൂറിയില്‍ രഘുനാഥന്‍, കോവളം രാജ്മോഹന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. 2015 ജൂലൈ മാസം 5 ന് വൈകിട്ട് 5 മണിക്ക് ആറ്റിങ്ങല്‍ പൊയ്കമുക്ക് തിപ്പട്ടിയില്‍ ദേവീക്ഷേത്ര ആഡിറ്റോറിയത്തില്‍ ചേരുന്ന വാര്‍ഷിക സമ്മേളനത്തില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.,
ഭരത്ഗോപി അവാര്‍ഡ് – മാനവസേവാ പുരസ്കാരം
0
Share.