മാനസിക പിരിമുറുക്കംമൂലം ചിലര്‍ക്ക് തലവേദനയുണ്ടാകാറുണ്ട്. ഇതു മാറാന്‍ കാപ്പി കുടിക്കുന്നത് ഗുണം ചെയ്യുമത്രേ.
ഈയിടെ ചിക്കാഗോയിലെ ഡയമണ്ട് ഹെസെയ്ക് ക്ലിനിക്കില്‍ 345-ാളം പേരെ പഠനവിധേയമാക്കിയപ്പോഴാണ് പിരിമുറുക്കം മൂലമുണ്ടാവുന്ന തലവേദനയ്ക്ക് കാപ്പി ഔഷധമാണെന്ന് വ്യക്തമായത്. ആന്‍റി ബയോട്ടിക്കായ ഇബുപ്രൊഫേനെക്കാള്‍ തലവേദനയ്ക്ക് ആശ്വാസം പകരുന്നത് കാപ്പിയിലെ കഫീനാണെന്നാണ് ഗവേഷകമതം. ഇബുപ്രൊഫേനും കാഫീനും ചേര്‍ത്ത് കഴിക്കുന്ന 71 ശതമാനം പേരും തലവേദനയില്‍ നിന്ന് സുഖം പ്രാപിക്കുന്നതായാണ് പരീക്ഷണത്തില്‍ തെളിഞ്ഞത്.
തലയോട്ടിയിലെ രക്തക്കുഴലുകള്‍ വികസിക്കുന്പോഴാണ് തലവേദനയുണ്ടാവുന്നത്. കഫീന്‍ രക്തക്കുഴലുകളെ സങ്കോചിക്കാന്‍ സഹായിക്കുന്നതാണ് പെട്ടെന്നുതന്നെ ആശ്വാസമനുഭവപ്പെടാന്‍ മുഖ്യകാരണമായി ചൂണ്ടിക്കാണിക്കുന്നത്.
(അവലംബം – ന്യൂ സയന്‍റിസ്റ്റ്)