ഫിഷറീസ് വകുപ്പ് കൊല്ലം ജില്ലയില്‍ നടപ്പാക്കുന്ന ‘കണ്ടല്‍ വനവത്കരണവും ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ സംരക്ഷണവും’ പദ്ധതിക്ക് തുടക്കമായി. പരിസ്ഥിതി ദിനമായിരുന്ന ഇന്നലെ അഷ്ടമുടിക്കായലില്‍ പുത്തന്‍തുരത്തിന് സമീപം കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ടി സുരേഷ്‌കുമാറും മോണിറ്ററിംഗ് സമിതി അംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. മത്സ്യ സമ്പത്തിന്റെ സംരക്ഷണത്തില്‍ കണ്ടല്‍ ചെടികള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് 15000 കണ്ടല്‍ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. മോണിറ്ററിംഗ് സമിതി അംഗങ്ങളായ നെയ്ത്തില്‍ വിന്‍സന്റ്, എന്‍ എസ് വിജയന്‍, മത്യാസ് അഗസ്റ്റിന്‍, ടൈറ്റസ്, തോമസ്, സി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
ഉള്നാടന് മത്സ്യ സമ്പത്ത് സംരക്ഷണ പദ്ധതി തുടങ്ങി
0
Share.