മുല്ലപ്പെരിയാറില്‍ പുതിയ അണക്കിട്ടിനായി പാരിസ്ഥിതിക പഠനം നടത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. മണിക്കൂറിനകം നിര്‍ത്തലാക്കുകയും ചെയ്തു. തമിഴ്നാടിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേന്ദ്രം നിലപാട് മാറ്റിയതെന്ന് ഊഹാപോഹവും ഉണ്ട്. പരിസ്ഥിതി ആഘാതപഠനപരിശോധനയ്ക്കാണ് കേന്ദ്രം അനുമതി ആദ്യം നല്‍കിയത്. മണിക്കൂറിനകം കേന്ദ്രം അത് തിരുത്തി. കേരള തമിഴ്നാട് പ്രതിനിധികളുടെ യോഗത്തിലാണ് തമിഴ്നാടിന്‍റെ വാദങ്ങള്‍ തള്ളിക്കൊണ്ട് പരിസ്ഥിതി ആഘാതപഠനത്തിന് ഉത്തരവു നല്‍കിയത്. ഇതോടുകൂടി പുതിയ അണക്കെട്ടിനുള്ള നടപടികളുമായി കേരളത്തിന് മുന്നോട്ടു പോകാനുള്ള വഴിയാണ് തെളിഞ്ഞത്. 6 മാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇതിന് തടയിട്ടുകൊണ്ടാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. കേരളം നല്‍കിയ പദ്ധതി റിപ്പോര്‍ട്ട് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു.
മുല്ലപ്പെരിയാര്‍ പരിസ്ഥിതിപഠനം നടക്കില്ല. തമിഴ്നാടിന്‍റെ സമ്മര്‍ദ്ദത്തിന് കേന്ദ്രം വഴങ്ങി
0
Share.