ലോകം കാണാന്‍ ബുള്ളറ്റില്‍

0

40 രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനായി ബാംഗ്ലൂരില്‍ നിന്നും മാധ്യമപ്രവര്‍ത്തകനായ അതുല്‍ വാര്യര്‍ യാത്ര തിരിക്കുന്നു. ഒന്നരവര്‍ഷം നീളുന്ന യാത്ര കന്യാകുമാരിയില്‍ നിന്നും നാളെ തിരിക്കും. 45 ലക്ഷം രൂപ മുടക്കിയാണ് മോട്ടോര്‍ സൈക്കിളില്‍ ലോകം ചുറ്റുന്നത്. ദൂരയാത്രക്ക് അനുയോജ്യമായ രീതിയില്‍ തന്‍റെ ജോയിസ് ബുള്ളറ്റ് വര്‍ക്ക് ഷോപ്പില്‍ കൊടുത്ത് നവീകരിച്ചാണ് യാത്രയ്ക്ക് സജ്ജമാക്കിയിരിക്കുന്നത്. 37 കാരനായ അതുല്‍ വാര്യര്‍ തൃശൂര്‍കാരനാണ്.  40 ലോകരാജ്യങ്ങളും സംസ്കാരങ്ങളും മനസ്സിലാക്കാനാണ് ഈ യാത്ര.  തായ് ലാന്‍ഡ്, മലേഷ്യ, സിംഗപൂര്‍, ബാലി, ആസ്ട്രേലിയ, ഒമാന്‍, ഇറാന്‍, ജോര്‍ജ്ജിയ, യു.കെ., ജര്‍മ്മനി, ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, ഈജിപ്ത്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് സന്ദര്‍ശനം.  അനാഥകുട്ടികള്‍ക്ക് സംരക്ഷണം നല്‍കുക (മേക്ക് എ ഡിഫറന്‍സ്) എന്ന പ്രസ്ഥാനത്തിന്‍റെ സന്ദേശവുമായിട്ടാണ് വാര്യര്‍ യാത്ര തിരിക്കുന്നത്.

Share.

About Author

Comments are closed.