സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ് എന്നീ ആറ് മാസ കോഴ്‌സുകള്‍ക്ക് ചേരുന്നതിന് പ്ലസ് ടൂവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ വീഡിയോഗ്രാഫി, നോണ്‍ ലീനിയര്‍ എഡിറ്റിംഗ് എന്നിവയ്ക്ക് എസ് എസ് എല്‍ സി യുമാണ് അടിസ്ഥാന യോഗ്യത. ജൂണ്‍ 15 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിന് സമീപമുള്ള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനിലും 0471-2721917, 9961491540, 9847223062, 9447159721 എന്നീ നമ്പരുകളിലും ലഭിക്കും.
സി-ഡിറ്റില് മാധ്യമ കോഴ്സുകള്ക്ക് അപേക്ഷിക്കാം
0
Share.