ടിന്റു ലൂക്കയ്ക്ക് സ്വര്ണം വെള്ളി

0

ചൈനയിലെ വൂഹാനില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മലയാളി താരം ടിന്റു ലൂക്കയ്ക്ക് സ്വര്‍ണം. വനിതകളുടെ 800 മീറ്ററിലാണ് ടിന്റുവിന്റെ സ്വര്‍ണ നേട്ടം. 2.01.53 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ടിന്റു സ്വര്‍ണം നേടിയത്.എതിരാളികളെ വളരെദൂരം പിന്നിലാക്കിയാണ് ടിന്റു സുവര്‍ണനേട്ടത്തിലെത്തിയത്. രാജ്യാന്തര മീറ്റില്‍ ടിന്റുവിന്റെ ആദ്യ സ്വര്‍ണമാണിത്. 2:06.33 മിനിറ്റില്‍ ഓടിയെത്തിയാണ് ടിന്റു 800 മീറ്റര്‍ ഫൈനലില്‍ കടന്നത്.

ചാംപ്യന്‍ഷിപ്പിന്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം നാലായി. ഷോട്ടപുട്ട് താരം ഇന്ദര്‍ജിത്ത് സിങ്, ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ, 3000 മീറ്റര്‍ സ്റ്റീപ്പില്‍ ചേസില്‍ ലളിത ബാബര്‍ എന്നിവര്‍ നേരത്തെ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു.

62.03 മീറ്റര്‍ ദൂരത്തേക്കു ഡിസ്‌കസ് പായിച്ചാണു വികാസ് ഗൗഡ തുടര്‍ച്ചയായ രണ്ടാം തവണയും ഏഷ്യന്‍ സ്വര്‍ണം സ്വന്തമാക്കിയത്. ഒന്‍പതു മിനിറ്റും 34.13 സെക്കന്‍ഡുമെടുത്തു ദേശീയ റെക്കോര്‍ഡ് തിരുത്തിയാണു ലളിത ബാബ്ബര്‍ സ്റ്റീപ്പിള്‍ ചെയ്‌സ് സ്വര്‍ണം ഓടിയെടുത്തത്.

ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവായ ഇന്ദര്‍ജീത്, 20.41 മീറ്റര്‍ ദൂരത്തേക്കു ഷോട്ടെറിഞ്ഞാണ്  സ്വര്‍ണം നേടിയത്. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 4 * 400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് വെള്ളി. ടിന്റു ലൂക്ക, പൂവമ്മ, ജിസ്‌ന മാത്യു, ദേബശ്രീ മജുംദാര്‍ എന്നിവരടങ്ങുന്ന ടീമാണു വെള്ളി കരസ്ഥമാക്കിയത്.

Share.

About Author

Comments are closed.