എക്സ്പ്ലോര് പത്തനംതിട്ട ടൂറിസം പദ്ധതിയുടെ പ്രചാരണത്തിനായി ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ ആരംഭിച്ച ഫിലിം ഫെസ്റ്റിവലിന് മികച്ച പ്രതികരണം.
ജൂണ്‍ 5നാണ് ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചത്. ഈ മാസം 11 വരെ എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്ക് റശൃശെേരരേീഹഹലരീൃുമേവേമിമാവേശമേേ എന്ന പേജില്‍ പത്തനംതിട്ടയുടെ സവിശേഷതകള്‍ വിളിച്ചറിയിക്കുന്ന ഹൃസ്വചിത്രങ്ങള്‍ അപ്ലോഡ് ചെയ്യും. ആറന്‍മുള വള്ളസദ്യ, കടമ്മനിട്ട പടയണി, ഗവിയുടെ കാനന സൗന്ദര്യം എന്നിങ്ങനെ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ക്കാണ് നല്ല പ്രതികരണം ലഭിച്ചത്. വീഡിയോ കണ്ടവര്‍ പ്രോത്സാഹനജനകമായ അഭിപ്രായങ്ങളും ഫേസ്ബുക്കില്‍ രേഖപ്പെടുത്തി.
ആറന്‍മള കണ്ണാടി നിര്‍മ്മാണം, എക്സ്പ്ലോര്‍ പത്തനംതിട്ടയുടെ ഭാഗമായി വനത്തില്‍ നടത്തിയ ജീപ്പ് സഫാരി, ആറന്‍മുള വള്ളംകളി എന്നിവയുടെ വീഡിയോ വരും ദിവസങ്ങളില്‍ അപ്ലോഡ് ചെയ്യും. പത്തനതിട്ടയുടെ ടൂറിസം സാധ്യതകളും അറിഞ്ഞതും അറിയപ്പെടാത്തതുമായ കാഴ്ചകളും വിനോദ സഞ്ചാരികളെ പരിചയപ്പെടുത്തുകയാണ് ഫിലിം ഫെസ്റ്റിവലിന്‍റെ ലക്ഷ്യം. ടൂറിസം വകുപ്പ് തയ്യാറാക്കിയ വീഡിയോകളാണ് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുന്നത്.