ഖരമാലിന്യ സംസ്കരണം വിലയിരുത്താന് പ്രത്യേക യോഗം വിളിക്കും: ജില്ലാ ആസൂത്രണ സമിതി

0

ഖരമാലിന്യ സംസ്കരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പ്രത്യേക യോഗം വിളിക്കാന്‍ ജില്ലാ ആസൂത്രണ സമിതി തീരുമാനിച്ചു. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ അഡ്വ. ആര്‍. ഹരിദാസ് ഇടത്തിട്ടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ കളക്ടര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷډാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗം ഖരമാലിന്യ സംസ്കരണ നടപടികള്‍ വിലയിരുത്തും. ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് 20 ലക്ഷം രൂപയുടെ വരെ പദ്ധതി സമര്‍പ്പിക്കാന്‍ കഴിയും. ഖരമാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ സാങ്കേതിക സഹായം ജില്ലാ ശുചിത്വ മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ആര്‍. ഹരിദാസ് ഇടത്തിട്ട നിര്‍ദേശിച്ചു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2015-16 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കുന്ന നടപടി ജൂണ്‍ 15ന് പൂര്‍ത്തിയാകും. കടപ്ര, നാരങ്ങാനം, കലഞ്ഞൂര്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തുകളുടെ 2015-16 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share.

About Author

Comments are closed.