വീട്ടാവശ്യത്തിനുള്ള ജൈവപച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിനായി മുന്തിയ ഇനം പച്ചക്കറി തൈകളും ജൈവ വളങ്ങളും ലഭ്യമാക്കാന്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ ഹൈടെക്ക് നഴ്സറി ഒരുങ്ങുന്നു. മലയോര വികസന അതോറിറ്റി (ഹാഡ) അനുവദിച്ച 26 ലക്ഷം രൂപ വിനിയോഗിച്ച് ഹൈടെക്ക് നഴ്‌സറി, മാര്‍ക്കറ്റ് , ഇന്‍പുട്ട് സെന്റര്‍, പഴവര്‍ഗ വിതരണ സംവിധാനം എന്നിവയാണ് ഒരുക്കുന്നത്. ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയ നാടന്‍ പച്ചക്കറി ഇനങ്ങള്‍ ഹോള്‍സെയിലായും റീട്ടെയിലായും ലഭ്യമാക്കാനാണ് മാര്‍ക്കറ്റ് സ്ഥാപിക്കുന്നത്. ജൈവ വളങ്ങള്‍, കീടനാശിനികള്‍ എന്നിവ മിതമായ വിലയ്ക്ക് ഇന്‍പുട്ട് സെന്ററില്‍ ലഭ്യമാക്കും. പഞ്ചായത്തുകള്‍ മുഖേനയാണ് വീടുകളിലേയ്ക്ക് പച്ചക്കറി തൈകള്‍ എത്തിക്കുകയെന്ന് പ്രസിഡന്റ് കഴുങ്ങില്‍ സുലൈഖ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വേങ്ങര ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലും നാല് ലക്ഷം ചെലവഴിച്ച് പച്ചക്കറി തൈകള്‍ വിതരണം ചെയ്തിരുന്നു. നഴ്‌സറിയുടെ പ്രവൃത്തികള്‍ രണ്‍ണ്‍ണ്ട് മാസത്തിനകം പൂര്‍ത്തിയാകുമെന്ന് കൃഷി അസിസ്റ്റന്റ് റ്റി.കെ. അബ്ദുള്‍ സലാം അറിയിച്ചു.
ജൈവ പച്ചക്കറി ഉത്പാദനത്തിനായി വേങ്ങരയില് ഹൈടെക്ക് നഴ്സറി ഒരുങ്ങുന്നു
0
Share.