കള്ളന്കുഴി കോളനി കുടിവെള്ള പദ്ധതി മന്ത്രി എ.പി.അനില്കുമാര് ഉദ്ഘാടനം ചെയ്തു

0

തിരുവാലി ഗ്രാമപഞ്ചായത്തിലെ കള്ളന്‍കുഴി കോളനി കുടിവെള്ള പദ്ധതി ഉദ്ഘാടനം പട്ടികജാതി-പിന്നാക്ക ക്ഷേമ-ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.ഹുസൈന്‍ ഹാജി അധ്യക്ഷനായി. പശ്ചിമഘട്ട വികസന പദ്ധതിയില്‍ ഉള്‍പ്പടുത്തി മുന്‍പ് നിര്‍മിച്ച കിണറില്‍ നിന്നാണ് കുടിവെള്ളം പമ്പ് ചെയ്യുന്നത്. കോളനിയിലെ 100 ഓളം പട്ടികജാതി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. എസ്.സി. കോര്‍പ്പസ് ഫണ്ടണ്‍ുപയോഗിച്ച് 3.26 ലക്ഷം ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പരിപാടിയില്‍ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.കെ. രാധാകൃഷ്ണന്‍, പി.കെ. മിനി, പി.കെ. ജയദേവന്‍, ഉഷ കേശവന്‍, പി. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share.

About Author

Comments are closed.