ബാലവേല വിരുദ്ധ വാരാചരണം: 12 വരെ വിവിധ പരിപാടികള്

0

ജില്ലാ ലേബര്‍ ഓഫീസും ജില്ലാ ചൈല്‍ഡ്‌ലൈനും സംയുക്തമായി നടത്തുന്ന ബാലവേല വിരുദ്ധ വാരാചരണത്തിന് തുടക്കമായി. ജൂണ്‍ 12വരെയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വാരാചരണത്തിന്റെ ഉദ്ഘാടനവും ബാലവേലയ്‌ക്കെതിരെ ചൈല്‍ഡ് ലൈന്‍ പുറത്തിറക്കിയ പോസ്റ്ററിന്റെ പ്രകാശനവും കലക്ടറുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്‍ നിര്‍വഹിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം അഡ്വ. ഹാരിസ് പഞ്ചിളി വ്യാപാരി വ്യസായി ഏകോപന സമിതി മലപ്പുറം യൂനിറ്റ് വൈസ് പ്രസിഡന്റുമാരായ ചേക്കുപ്പ ഹംസ ഹാജി, ജൗഹറലി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഡി.എല്‍.ഒ കെ.വി വിപിന്‍ലാല്‍, ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍മാരായ സി.പി. സലീം, അന്‍വര്‍ കാരക്കാടന്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ നവാസ് കൂരിയാട്, രജീഷ് ബാബു, രാഷിദ് തിരൂര്‍, യമുന, സഫ്‌വ എന്നിവര്‍ പങ്കെടുത്തു. പോസ്റ്റര്‍ രൂപകല്പന ചെയ്തത് ചൈല്‍ഡ്‌ലൈന്‍ മലപ്പുറം ടീം അംഗങ്ങളാണ്. വാരാചരണത്തിന്റെ ഭാഗമായി ഇന്ന് (ജൂണ്‍ ഒമ്പത്) രാവിലെ 10 ന് കുടുംബശ്രീ സമ്മേളന ഹാളില്‍ ബാലവേലവിരുദ്ധ സെമിനാര്‍ മലപ്പുറം നഗരസഭാ അധ്യക്ഷന്‍ കെ. പി. മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്യും. 10, 11 തീയതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ബാലവേലവിരുദ്ധ ബോധവത്ക്കരണ പോസ്റ്ററുകള്‍ എസ്.പി.സി, എന്‍.സി.സി കെഡറ്റുകളുടെ ആഭിമുഖ്യത്തില്‍ പതിക്കും. 12 ന് ലോക ബാലവേല വിരുദ്ധ ദിനത്തില്‍ കലക്ടറേറ്റ് സമ്മേളന ഹാള്‍ പരിസരത്ത് ബാല പീഢനത്തിനെതിരായി ഏറനാട് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ സഹകരണത്തോടെ മലപ്പുറം മഹിളാ സമഖ്യ തെരുവ് നാടകം അവതരിപ്പിക്കും. ബാലവേലയ്‌ക്കെതിരെ വിവിധ കലാകാര•ാരുടെ ഒത്തുചേരലും ജനകീയ ചിത്രരചനയും ചിത്രപ്രദര്‍ശനവും നടക്കും. ജനകീയ ചിത്രരചനയുടെ ഉദ്ഘാടനം നാടക-സീരിയല്‍ നടന്‍ സുരേഷ് തിരുവാലി നിര്‍വഹിക്കും. ചിത്രകാരന്‍ ജാഫര്‍ കോട്ടക്കുന്ന്, മിമിക്രി കലാകാരന്‍ സന്തോഷ് അഞ്ചല്‍, പ്രശസ്ത കവി ശ്രീജിത്ത് അരിയല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും.

Share.

About Author

Comments are closed.