ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാസത്തില്‍ അദ്യ ബുധനാഴ്ച്ചയും മൂന്നാമത്തെ ബുധനാഴ്ച്ചയിലും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശ്രീകല അറിയിച്ചു. അധ്യയന വര്‍ഷത്തില്‍ എല്ലാ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഗുണമേ• ഉറപ്പാക്കുന്നതിനാണ് പരിശോധന. കുട്ടികളുടെ പഠനനേട്ടം ഉറപ്പാക്കുന്നതിനായി മാസംതോറും വിലയിരുത്തല്‍ നടത്തും. അവ പി ടി എ യില്‍ രക്ഷിതാക്കളുമായി പങ്കുവയ്ക്കും. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, സ്‌കൂള്‍ വികസന പദ്ധതി എന്നിവ കാര്യക്ഷമമാക്കും. എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
സ്കൂളുകളില് മിന്നല് പരിശോധന നടത്തും
0
Share.