ഇക്കൊല്ലം അക്ഷരമുറ്റത്തെത്തിയത് 18651 കുരുന്നുകള്

0

അറാം പ്രവര്‍ത്തി ദിനമായ ജൂണ്‍ ആറുവരെയുള്ള കണക്കുപ്രകാരം ഈ അധ്യയന വര്‍ഷത്തില്‍ ജില്ലയില്‍ 18651 കുട്ടികള്‍ ഒന്നാം ക്ലാസ് പ്രവേശനം നേടി. ഇതില്‍ 9348 ആണ്‍കുട്ടികളും 9303 പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസിലെത്തിയത് (8471). എയ്ഡഡ് സ്‌കൂളുകളില്‍ 6442 വിദ്യാര്‍ഥികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 3738 വിദ്യാര്‍ഥികളും പ്രവേശനം നേടി. കഴിഞ്ഞ കൊല്ലം ജില്ലയില്‍ 18591 വിദ്യാര്‍ഥികളായിരുന്നു ഒന്നാം ക്ലാസിലെത്തിയത്. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലായി ജില്ലയില്‍ ആകെ 257926 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഇതില്‍ 130406 ആണ്‍കുട്ടികളും 127520 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 94950 വിദ്യാര്‍ഥികളും എയ്ഡഡ് സ്‌കൂളുകളില്‍ 136220 വിദ്യാര്‍ഥികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 26756 വിദ്യാര്‍ഥികളുമാണുള്ളത്. 46178 പട്ടികജാതി വിദ്യാര്‍ഥികളും 1104 പട്ടികവര്‍ഗ വിദ്യാര്‍ഥികളുമാണ് ജില്ലയിലുള്ളത്.

Share.

About Author

Comments are closed.