നിലമ്പൂര് മാനവേദന് സ്കൂള് പ്ലാററിനം ജൂബിലി ആഘോഷം: ഗവര്ണര് ഉദ്ഘാടനം ചെയ്യും

0

നിലമ്പൂര്‍ മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 75 ാം വാര്‍ഷികം ആഘോഷിക്കുന്നു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ജൂണ്‍ 20 ന് രാവിലെ 11 ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ നാല് വര്‍ഷം പൂര്‍ത്തിയാക്കിയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘സദ്ഗമയ’യുടെ സമര്‍പ്പണവും പൂര്‍വവിദ്യാര്‍ത്ഥി സംഗമവും പരിപാടിയോടനുബന്ധിച്ച് നടത്തും. നിലമ്പൂര്‍ കോവിലകം രാജയായിരുന്ന മാനവേദന്‍ തിരുമുല്‍പ്പാടാണ് 1940 ല്‍ സ്‌കൂള്‍ സ്ഥാപിച്ചത്. ഏറനാട്ടിലെയും വളളുവനാട്ടിലെ വിവിധ പ്രദേശങ്ങളുടെയും ഹൈസ്‌കൂള്‍ പഠനത്തിനുളള ആശ്രയമായിരുന്ന സ്‌കൂള്‍ പിന്നീട് സര്‍ക്കാരിന് കൈമാറുകയായിരുന്നു. മാനവേദന്‍ രാജാവിനോടുളള ആദര സൂചകമായി സ്‌കൂളിന് ‘മാനവേദന്‍’ എന്ന് നാമകരണം ചെയ്തു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ മന്ത്രി ആര്യാടന്‍ മുഹമ്മദ്, പി.വി. അബ്ദുല്‍വഹാബ് എം.പി, ടി.കെ ഹംസ എന്നിവര്‍ രക്ഷാധികാരികളും വിജയവര്‍മ തിരുമുല്‍പ്പാട് ചെയര്‍മാനും നഗരസഭാധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത് ജനറല്‍ കണ്‍വീനറുമായി പൂര്‍വ വിദ്യാര്‍ഥി സംഘടനയും സ്‌കൂളിലുണ്ട്. ആര്യാടന്‍ ഷൗക്കത്ത് ചെയര്‍മാനും സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എ. കൃഷ്ണദാസ് കണ്‍വീനറുമായി വിപുലമായ സംഘാടകസമിതിയും രൂപവത്ക്കരിച്ചിട്ടുണ്ട്.

Share.

About Author

Comments are closed.