വയറിളക്ക രോഗ നിയന്ത്രണ വാരാചരണം ഉദ്ഘാടനം ഇന്ന്

0

വയറിളക്ക രോഗങ്ങള്‍, ഒ.ആര്‍.എസിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച്‌ ബോധവല്‍കരണം നടത്തുന്നതിനായി സംഘടിപ്പിക്കുന്ന വയറിളക്ക നിയന്ത്രണ വാരാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ഇന്ന്‌ (ജൂണ്‍ 10) പനമരം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.കെ. റഷീദ്‌ നിര്‍വ്വഹിക്കും. പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വത്സാ ചാക്കോ അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. മോഹനന്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ടി ഉഷാ കുമാരി, അരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിജോയ്‌, ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസാരിക്കും. ജില്ലാ അര്‍ബന്‍ ആര്‍സിഎച്ച്‌ ഓഫീസര്‍ ഡോ. കെ.എസ്‌ അജയന്‍ സെമിനാര്‍ നിയന്ത്രിക്കും. ജില്ലയിലെ ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി മലയാള ഉപന്യാസ രചനാ മത്സരവും നടത്തും.

Share.

About Author

Comments are closed.