ബ്ലെയ്ഡ് മാഫിയക്കെതിരെ നടപടി : ഒരാള് അറസ്റ്റില്

0

അമിത പലിശക്കാര്‍ക്കും ബ്ലെയ്ഡ് മാഫിയക്കുമെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡില്‍ അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതേതുടര്‍ന്ന് ഒരാള്‍ പോലീസ് പിടിയിലായി. ഇതോടെ ഇതുവരെയായി അമിതപലിശക്കാര്‍ക്കെതിരെ നടന്ന 13889 റെയ്ഡുകളിലായി 2064-പേര്‍ പിടിയിലായി. 3053 കേസുകള്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Share.

About Author

Comments are closed.