തിരുവനന്തപുരം നഗരത്തിന്‍റെ വിനോദസഞ്ചാരകേന്ദ്രമായ കനകക്കുന്നിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തന ധ്രുതഗതിയില്‍ മുന്നേറുകയാണ്. പഴയകാലത്തെ കനകക്കുന്നിന്‍റെ മുഖഛായ വീണ്ടെടുക്കുവാന്‍ കേരള സര്‍ക്കാര്‍ മൂന്നുകോടി രൂപയാണ് ചിലവഴിക്കുന്നത്. കേരള ടൂറിസം വകുപ്പിന്‍റെ കീഴിലാണ് കനകക്കുന്ന് കൊട്ടാരം. തലസ്ഥാനത്തെ സാംസ്കാരിക പരിപാടികള്‍ അരങ്ങേറുന്നതും നിശാഗന്ധിയിലാണ്. വിനോദ വിജ്ഞാനത്തിന്‍റെയും സാംസ്കാരിക തനിമ നിലനിര്‍ത്തുന്നതുമായ ഈ കൊട്ടാരം ദിനപ്രതി കാണുവാന്‍ നിരവധി ആളുകളാണ് എത്തുന്നത്. ഈ സാധ്യതകളെല്ലാം കണക്കിലെടുത്ത് ടൂറിസം വകുപ്പ് ചരിത്രം ഉറങ്ങുന്ന കനകക്കുന്ന് പ്രൗഢഗംഭീരമായി തിരിച്ചെത്തിക്കുവാനുള്ള ശ്രമത്തിലാണ്.
റിപ്പോര്‍ട്ട് – വീണ