സീരിയലുകളിലെ തീവ്രവാദ ചിന്തകള്‍ പല കുടുംബങ്ങളും മരണച്ചുഴിയില്‍ മുങ്ങുന്നു

0

തിരുവനന്തപുരം – കേരളത്തില്‍ ചാനലുകളുടെ കടന്നുകയറ്റം ദിനപ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.  ചാനലുകളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് സീരിയലുകളുടെ എണ്ണവും കൂടുന്നു. ഇതിന്‍റെ പേരില്‍ പല ചാനലുകളും സീരിയലുകള്‍ മത്സരിച്ച് പ്രക്ഷേപണം ചെയ്യുന്നതും മലയാളികള്‍ അനുഭവിച്ചിറിയുകയാണ്.  എന്നാല്‍ ഈ സീരിയലുകള്‍ക്ക് പിന്നില്‍ ഗുരുതരമായ ഭവിഷ്യത്ത് നീറിപ്പുകയുന്നത് സീരിയല്‍ നിര്‍മ്മാതാക്കളും അഭിനേതാക്കളും അറിയുന്നില്ല.

മാധ്യമങ്ങളില്‍ വന്‍പരസ്യം നല്‍കിയും കൊട്ടി ആഘോഷിച്ചും സീരിയലുകള്‍ പ്രക്ഷേപണം ചെയ്തു കോടികള്‍ കൊയ്യുന്പോള്‍ നിര്‍മ്മാതാക്കളും അഭിനേതാക്കളും കോടികള്‍ കൊയ്യുന്പോള്‍ മലയാളമണ്ണിന്‍റെ പല ഭാഗങ്ങളിലും കണ്ണീരില്‍ കുതിര്‍ന്ന കഥകളുമായി അമ്മമാരും, മരുമക്കളും വിങ്ങിപ്പൊട്ടി കഴിയുകയാണ്. മലയാളത്തിലെ സീരിയല്‍ കഥകളെ കവച്ചുവച്ച് കഥകളുമായി മരണത്തിന് മുന്നില്‍ ദിനങ്ങള്‍ എണ്ണിക്കഴിയുന്ന കുറേ കുടുംബങ്ങള്‍ തങ്ങളുടെ വീടിവന്‍റെ ചുവരുകള്‍ക്കുള്ളില്‍ ഇരുന്നുകൊണ്ട് അവരുടെ കദനകഥകള്‍ ആരോടെന്നില്ലാതെ ഉരുവിട്ടുകൊണ്ടിരിക്കുകയാണ്.  മഞ്ഞും, മഴയും, ചൂടും ഒന്നുമറിയാതെ ഈ കുടുംബങ്ങള്‍ പ്രതികരിക്കാനാവാതെ ഉഴലുകയാണ്.

പല വീടുകളിലും മലയാള സീരിയലുകളിലെ കഥയുടെ അതേ പകര്‍ച്ചയാണ് ദിനപ്രതി നടക്കുന്നത്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പോരുകള്‍ സീരിയലിലെ പോലെ പല കുടുംബങ്ങളിലും നടമാടുകയാണ്. സാന്പത്തികമില്ലാത്തെ വീട്ടിലെ പെണ്‍കുട്ടികള്‍ ധനാഢ്യരുടെ വീടുകളില്‍ മരുമക്കളായി എത്തിയതിന്‍റെ അവഗണനയും പീഡനവും ഒരു വശത്ത് നടക്കുന്പോള്‍ മറ്റൊരുവശത്ത് ഭര്‍ത്താവിന് കിട്ടുന്ന സന്ദേശങ്ങള്‍ സംശയത്തിന് വകവരുത്തുന്നതായിരിക്കും. ഇത് സീരിയലിനെ കടത്തിവെട്ടി കുടുംബം തകര്‍ക്കുന്ന സംഭവങ്ങളാണ്. ഓരോ വീട്ടിലും നടക്കുന്നത്. ഉദാഹരണങ്ങളായി മരുമകള്‍ ഭര്‍ത്താവിന്‍റെ അമ്മയെ പീഡിപ്പിക്കുകയും ആഹാരം നല്‍കാന്‍ കുട്ടാക്കാത്തതും ചെയ്യുന്ന സംഭവങ്ങളും അന്യമല്ല. മകന്‍ മാത്രമുള്ള അമ്മമാരുടെ വേദനയും വ്യത്യസ്തമല്ല. ഇവയെല്ലാം സീരിയലില്‍ നിന്നും പഠിച്ച പാഠം തന്നെയാണ് ഇക്കൂട്ടര്‍ ജീവിതത്തിലും പകര്‍ത്തിയത്. പല കുടുംബങ്ങളിലും ഇതിന്‍റെ ചുവടുപിടിച്ച് പലരും കുടുംബകോടതികളില്‍ വിചാരിക്കെത്തിയിരിക്കുകയാണ്.  കോടതികള്‍ സീരിയലിനെക്കുറിച്ചറിയാതെ പല വിധികളും പുറപ്പെടുവിക്കുകയാണ്. ഇവയെല്ലാം ഏറ്റുവാങ്ങുന്ന കുടുംബങ്ങള്‍ ഒരിറ്റ് നീതിക്കുവേണ്ടി കേഴുകയാണ്.

കേരളത്തിലെ പല തറവാടുകളും ഇന്ന് അനാഥമായിക്കഴിയുകയാണ്. സാന്പത്തിക ബുദ്ധിമുട്ടിലും ബന്ധുക്കളുടെയും നാട്ടുകാരുടേയും അസഭ്യവര്‍ഷങ്ങളേറ്റ് മുഖം തുണികൊണ്ട് മറച്ച് നടക്കുകയാണ് ചെയ്യാത്ത കുറ്റത്തിന് അന്യരുടെ ആട്ടും തുപ്പും ഏറ്റ് പല .യുവതികളും ആക്ഷേപം ഏറ്റുവാങ്ങിയതും ഒരു തുടര്‍ക്കഥയായി തുടരുകയാണ്.  ഈ സംഭവങ്ങള്‍ക്ക് എന്നാണ് ഒരു അവസാനം എന്ന ചിന്തയിലൂടെ പല യുവതികളും ഗൃഹസ്ഥാശ്രമം വിട്ട് മറ്റു ആശ്രമങ്ങളില്‍ എത്തി പ്രാര്‍ത്ഥന നടത്തുന്നതും പുറം ലോകമറിയുന്നില്ല. പലകുടുംബങ്ങളും ഇതുപോലെ അവസാന ജീവിതം തേടിയെത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. അതേ സമയം എങ്ങുമെത്താത്താതെ എത്രയോ കുടുംബങ്ങള്‍ പെരുവഴിയിലായ സംഭവങ്ങള്‍ കേരളീയര്‍ വേദനയോടെ ഓര്‍ക്കുകയാണ്.

 

സീരിയലുകളിലെ അതേ സംഭവത്തെ അനുകരിച്ചാണ് പല വീടുകളിലും ഇപ്പോഴും കലഹങ്ങള്‍ അരങ്ങേറുന്നത്. ഇന്ന് മലയാളികളുടെ ഉറക്കം കെടുത്തുന്ന മഹാസംഭവങ്ങളാണ് മലയാള മണ്ണില്‍ നടമാടുന്നത്.

ഇതേ സംഭവങ്ങള്‍ ടിവിയില്‍ തന്മേയത്തത്തോടെ അഭിനയിക്കുന്ന നടിമാരും, നടന്മാരും ഒന്നു തിരിഞ്ഞു നോക്കിയാല്‍ മാത്രം പോര. വിദൂരതയില്‍കൂടി ഒന്നു ചിന്തിച്ചു നോക്കണം. നിങ്ങളുടെ അഭിനയത്തിന് പാരിതോഷികങ്ങളും അഭിനന്ദനങ്ങളും ലഭിക്കുന്പോള്‍ അഭിനയിക്കുന്നവര്‍ വളരെ അങ്ങേയറ്റം സന്തോഷിക്കുന്പോള്‍ ഭൂരിപക്ഷം കുടുംബങ്ങളും എരിതീയില്‍ കഴിയുന്ന സംഭവകഥകളിലേക്ക് ഒന്ന് എത്തിനോക്കിയാല്‍ അഭിനയംവിട്ട് മറ്റു തലങ്ങളില്‍ എത്തിപ്പെടാന്‍ ശ്രമിക്കുമെന്ന് വ്യക്തമാണ്.

സീരിയലുകള്‍ക്ക് തിരക്കഥയെഴുതുന്ന എഴുത്തുകാര്‍ തീവ്രവാദികളെ ഓര്‍മ്മപ്പെടുത്തുന്നതുപോലെയാണ് തിരക്കഥയെഴുതുന്നത്. കഥയും, തിരക്കഥയും, അല്പം മയപ്പെടുത്തിയാല്‍ ഈ കുടുംബബന്ധങ്ങളില്‍ ഇത്രയും തീവ്രതയുണ്ടാവുകയില്ല.  കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ മത്സരിച്ച് പണമുണ്ടാക്കുന്നതുമൂലമാണ് പല കുടുംബങ്ങളും നിരാലംബരായി കഴിയുന്നത്. അഭിനേതാക്കള്‍ മുന്നിട്ടിറങ്ങിയാലെ ഈ കുടുംബന്ധങ്ങള്‍ ശിഥിലമാക്കാതെ മുന്നോട്ടു കൊണ്ടുപോകുവാന്‍ പറ്റുകയുള്ളൂ. അല്ലാത്തപക്ഷം കഥകള്‍ മെനയുന്നവര്‍ക്കും, അഭിനയിക്കുന്നവര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഇതേ അവസ്ഥ ഉണ്ടായാല്‍ മാത്രമേ കേരളക്കരയില്‍ ശാന്തി പടരുകയുള്ളൂ.

കേരളത്തിന്‍റെ സംസ്കാരത്തിനുസൃതമായ സീരിയലുകള്‍ പ്രക്ഷേപണം ചെയ്യേണ്ടത് ഓരോ ചാനലുകളുടെ ഉടമകളുടെയും കടമയാണ്.  ഇപ്പോള്‍ അയല്‍ സംസ്ഥാനങ്ങളെ അനുകരിച്ചുള്ള സീരിയലുകളാണ് മലയാളികള്‍ ആസ്വദിക്കുന്നത്. ഇതിനൊരു വ്യത്യസ്തത വരുത്തേണ്ടതാണ്. കേരളത്തിലെ സാംസ്കാരിക നായകന്മാരും, യുവാക്കളും രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.  ഇതിനെതിരെ സര്‍ക്കാര്‍ തന്നെ നിയമം കൊണ്ടുവരേണ്ടതാണ്.  അല്ലാത്തപക്ഷം കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദന്‍റെ കണ്ടെത്തല്‍ വ്യക്തമാവുകയാണ്.  ഇതിനെതിരെ പല സാംസ്കാരിക പ്രവര്‍ത്തകരും വനിതാ സംഘങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി ഉണര്‍ന്നു കഴിഞ്ഞു.  ബാക്കി പത്രം ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് വിശ്വസിക്കാം.

റിപ്പോര്‍ട്ട് – അശോക് കുമാര്‍ വര്‍ക്കല

Share.

About Author

Comments are closed.