ആരോഗ്യ കേരളത്തെ തിരിച്ചുപിടിക്കുന്നതിന് ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് പറഞ്ഞു. വയറിളക്ക രോഗ നിയന്ത്രണ വാരാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനവും സെമിനാറും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പും ത്രിതല പഞ്ചായത്തുകളും സംയുക്തമായി ബോധവത്‌കരണ പരിപാടി സംഘടിപ്പിക്കും. ജലജന്യ രോഗങ്ങളെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ അത്യാവശ്യമാണെന്നും ഇത്തരം പരിപാടികളില്‍ ജന പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഉഷാ കുമാരി വാരാചരണ സന്ദേശം നല്‍കി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സാ ചാക്കോ അദ്ധ്യക്ഷയായി. സംഭാവനയായി ലഭിച്ച നെബുലൈസര്‍ എന്‍.കെ. റഷീദ് പനമരം സിഎച്ച്‌സിക്ക് സമര്‍പ്പിച്ചു. ‘ശുചിത്വ ശീലം ജനങ്ങളിലെത്തിക്കുന്നതില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക്’ എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരം സംഘടിപ്പിച്ചു. ഡോ. ദാഹിര്‍ മുഹമ്മദ് സെമിനാര്‍ അവതരിപ്പിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജമാല്‍ അഹമ്മദ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിജോയ്, എസ് രാജലക്ഷ്‌മിയമ്മ, സഗീര്‍ സൂധീന്ദ്രന്‍, ഹംസ ഇസ്‌മാലി, ബേബി നാപ്പള്ളി, ഹമീദ്, ഗോപിനാഥന്‍, യു.െക. കൃഷ്‌ണന്‍, വിദ്യാര്‍ത്ഥികള്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, അങ്കണവാടി അധ്യാപകര്‍, ആശാ വര്‍ക്കേഴ്‌സ് തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബ്ലോക്കുകളിലും സിഎച്ച്‌സി കളിലും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തും.
ആരോഗ്യ കേരളത്തെ തിരിച്ചുപിടിക്കാന് ജൈവകൃഷി പ്രോത്സാഹിപ്പിക്കണം: എന്.കെ. റഷീദ്
0
Share.