രവി ശാസ്ത്രി ഇന്ത്യന് കോച്ചാകും

0

രവി ശാസ്ത്രി ഇന്ത്യന്‍ കോച്ചാകുമെന്ന് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ഏഴ് കോടി രൂപയാണ് ബിസിസിഐ രവി ശാസ്ത്രിക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം. ലോകത്ത് ഒരു ക്രിക്കറ്റ് കോച്ചിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമായിരിക്കും
ബംഗ്ലാദേശ് പര്യടനത്തിന്റെ അവസാനത്തോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ ടീം ഇന്ത്യ ഡയറക്ടറും താല്‍ക്കാലിക കോച്ചുമാണ് ശാസ്ത്രി.
പുതുതായി നിയമിതനായ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും രവി ശാസ്ത്രി കോച്ചാകണമെന്ന് ആവശ്യപ്പെട്ടതാണ് ബിസിസിഐയെ കോച്ച് സ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിക്കുന്നതില്‍ നിന്നുംപിന്തിരിപ്പിച്ചതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു
ശാസ്ത്രിയെ കോച്ചാക്കുകയാണെങ്കില്‍ രണ്ടായിരത്തിന് ശേഷം ചീഫ് കോച്ചാകുന്ന ആദ്യ ഇന്ത്യക്കാരനാകും അദ്ദേഹം. കപില്‍ ദേവാണ് അവസാനം ടീം ഇന്ത്യയുടെ മുഴുവന്‍ സമയ കോച്ചായിരുന്ന ഇന്ത്യക്കാരന്‍. 2007-ല്‍ ഗ്രെഗ് ചാപ്പല്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ രവി ശാസ്ത്രി ഇടക്കാല കോച്ചായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Share.

About Author

Comments are closed.