യുവസംവിധായകന്‍ ശരവണന് കാറപകടത്തില്‍ പരുക്ക്. സഹസംവിധായകനൊപ്പം യാത്രചെയ്യുന്പോഴായിരുന്നു അപകടം. യാത്രക്കിടയില്‍ കാറിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടമുണ്ടാകാന്‍ കാരണമായത്.വേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന വണ്ടി പെട്ടന്നു തന്നെ നിയന്ത്രണം തെറ്റുകയും സന്ദര്‍ഭം മനസ്സിലാക്കി കാര്‍ വെട്ടിച്ച് ഒരു മതിലില്‍ ഇടിപ്പിക്കുകയുമായിരുന്നു. ശരവണന്‍ ആണ് വണ്ടി ഓടിച്ചിരുന്നത്. പരുക്ക് പറ്റിയ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ എങ്കയും എപ്പോതും എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ശരവണന്‍. ജയ് നായകനായി എത്തിയ വലിയവന്‍ ആണ് അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം.
തമിഴ് സംവിധായകന് പരുക്ക്
0
Share.