കരുതല് 2015 ജൂണ് 16 ന് : ജില്ലയില് വിപുലമായ സജ്ജീകരണങ്ങള് ഏര്പ്പെടുത്തി- ജില്ലാകളക്ടര്

0

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയായ കരുതല്‍ 2015� ജൂണ്‍ 16 രാവിലെ എട്ടിന്‌ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന്‌ ജില്ലാഭരണ കൂടം വിപുലമായ സജ്ജീകരണങ്ങളാണ്‌ ഒരുക്കിയിരിക്കുന്നതെന്ന്‌ ജില്ലാകളക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. കാലവര്‍ഷം കണക്കിലെടുത്തു പൊതുമരാമത്ത്‌ വകുപ്പ്‌ 5000 പേര്‍ക്ക്‌ ഇരിക്കാവുന്ന പന്തലാണ്‌ തയ്യാറാക്കുന്നത്‌. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പൊതുജനങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ അട്ടപ്പാടി മേഖലയില്‍ നിന്നുള്ളവര്‍ക്ക്‌ പ്രത്യേക വാഹന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‌ ആര്‍ ടി ഒ , കെ.എസ്‌.ആര്‍.ടി സി വകുപ്പ,്‌ മണ്ണാര്‍ക്കാട്‌ തഹസില്‍ദാര്‍ എന്നിവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. അട്ടപ്പാടി മേഖലയില്‍ നിന്നുള്ള ബസുകള്‍ അഗളി ഗൂളിക്കടവ്‌ ജംഗ്‌ഷനില്‍ നിന്നും ഷോളയൂരില്‍ നിന്നും രാവിലെ ആറുമണിക്ക്‌ യാത്ര പുറപ്പെടും . ്‌ ആംബുലന്‍സില്‍ രോഗികളെ സ്‌റ്റേഡിയത്തിനു അകത്തു പ്രവേശിപ്പിക്കുന്നതല്ല. ഇത്തരം രോഗികള്‍ വന്നാല്‍ ഡെപ്യുട്ടികളക്ടര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ സംഘം കണ്ട ശേഷം റിപ്പോര്‍ട്ട്‌ കൂടെ വന്നയാളുടെ കൈവശം കൊടുത്തു വിടുന്നതായിരിക്കും. ഇവര്‍ക്ക്‌ മുഖ്യമന്ത്രിയെ നേരിട്ട്‌ കാണാന്‍ സാധിക്കും. ആംബുലന്‍സ്‌ അപ്പോള്‍ തന്നെ മടങ്ങിപ്പോകേണ്ടാതാണ്‌. എന്നാല്‍ വീല്‍ ചെയറുകള്‍ക്ക്‌ സ്‌റ്റേഡിയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല . മാര്‍ച്ച്‌ 18 മുതല്‍ ഏപ്രില്‍ 17 വരെ ഓണ്‍ ലൈനിലൂടെ സ്വീകരിച്ച അപേക്ഷകളാണ്‌ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതെങ്കിലും ഏപ്രില്‍ 17. നു ശേഷം ലഭിച്ച അപേക്ഷകള്‍ ഓണ്‍ ലൈനിലാക്കി നടപടി സ്വീകരിക്കും . ആകെ ലഭിച്ച 18234 പരാതികളില്‍ നടപടികള്‍ പൂര്‍ത്തിയായി. ഡാറ്റ എന്‍ട്രി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മറുപടി ഓണ്‍ ലൈനില്‍ ലഭ്യമാക്കും. ജില്ലയുടെ ചാര്‍ജ്ജുളള പട്ടികജാതി ടൂറിസം വകുപ്പ്‌ മന്ത്രി എ.പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജൂണ്‍ ഒന്നിന്‌ സ്‌ക്രീനിങ്ങ്‌ നടത്തി തെരഞ്ഞെടുത്ത നൂറുപേരെ മുഖ്യമന്ത്രി നേരിട്ട്‌ കാണും. സി.എം.ഡി.ആര്‍.എഫ്‌, എന്‍.എഫ്‌. ബി.എസ്‌ , ബി.പി.എല്‍ കാര്‍ഡുകള്‍ എന്നിവയിലാണ്‌ അപേക്ഷകള്‍ കൂടുതലും വന്നിരിക്കുന്നത്‌ . 5708 പരാതികള്‍ സി.എം.ഡി.ആര്‍.എഫ്‌ ഇനത്തില്‍ ലഭിച്ചിട്ടുണ്ട്‌ . ഈ ഇനത്തില്‍ 5.32 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌ . വികലാംഗര്‍ക്കുള്ള ധനസഹായത്തിനായി 514, വീടും സ്ഥലവും ലഭ്യമാക്കുന്നതിനായി 3298, ജോലി സ്വയം തൊഴില്‍ എന്നിവക്കായി 717 , പോലിസ്‌ സഹായത്തിനു 31, ബി പി എല്‍ കാര്‍ഡുകള്‍ ലഭ്യമാക്കാന്‍2201, വൈദ്യുതി കുടിവെള്ളം എന്നിവയ്‌ക്ക്‌ 264 , വീട്ടു നമ്പര്‍ ലഭിക്കാന്‍ 84 , ഗതാഗത സംവിധാനത്തിന്‌ 106 , സ്‌കൂള്‍ വിദ്യാഭ്യാസം സംബന്ധിച്ചു 118 , ആരോഗ്യവുമായി ബന്ധപ്പെട്ടു 825 , തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സേവനങ്ങള്‍ സംബന്ധിച്ച്‌ 33 , റോഡ്‌ , കെട്ടിട അറ്റകുറ്റ പണികള്‍ തുടങ്ങിയവയ്‌ക്ക്‌ 201, പി എസ സി 23, സഹകരണ സംഘങ്ങള്‍ സംബന്ധിച്ചു 104, ലോണുകള്‍ സംബന്ധിച്ച്‌ 1003, പട്ടയം സംബന്ധിച്ച്‌ 921 , സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച്‌ 73, പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തുടങ്ങിയവയുടെ സേവനം സംബന്ധിച്ച്‌ 126, സാമൂഹ്യ നീതി സംബന്ധിച്ച്‌ 236, മറ്റു സേവനങ്ങള്‍ സംബന്ധിച്ച്‌ 1648 പരാതികള്‍ ആണ്‌ ലഭിച്ചത്‌. പരാതികളില്‍ 5.32 കോടി രൂപ ശുപാര്‍ശ ചെയ്‌തു. തുകകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക്‌ ഡി.ബി.റ്റി സംവിധാനത്തിലൂടെ ബാങ്ക്‌ അക്കൗണ്ടുകളിലൂടെ നല്‍കും. ഇതിനായി ആധാര്‍ കാര്‍ഡുള്ളവര്‍ അതും അക്കൗണ്ട്‌ നമ്പരും കരുതേണ്ടാതാണ്‌. ആധാര്‍ ഇല്ലാത്തവര്‍ക്ക്‌ ബാങ്ക്‌ അക്കൗണ്ടിലൂടെ പണം നല്‍കും. ചെക്കുകള്‍ വഴിയും ധനസഹായം വിതരണം ചെയ്യും. ആധാര്‍, ബാങ്ക്‌ അക്കൗണ്ടുകള്‍ എന്നിവ നേരത്തെ നല്‍കാത്തവര്‍ക്ക്‌ അവ ഉള്‍പ്പെടുത്തുന്നതിന്‌ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌ . കിടപ്പുരോഗികള്‍ക്ക്‌ അനുവദിച്ച തുക മുഖ്യമന്ത്രി പാസ്സാക്കിയ ശേഷം ഓണ്‍ ലൈനിലൂടെ വിതരണം നടത്തും. സാമൂഹ്യ നീതി വകുപ്പില്‍ ലഭിച്ച 334 അപേക്ഷകളില്‍ 54 പേരെ അര്‍ഹരായി കണ്ടെത്തി . അംഗപരിമിതര്‍ക്കുള്ള ചികിത്സാ ധനസഹായമായി 223 പേര്‍ക്ക്‌ 5000 രൂപയും അംഗപരിമിതരുടെ പെണ്മക്കള്‍ക്ക്‌ ഉള്ള വിവാഹ ധനസഹായമായി 10000 രൂപ രണ്ടു പേര്‍ക്കും അംഗപരിമിതരുടെ മക്കള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ ആറു പേര്‍ക്കും അനുവദിച്ചു . ജനസമ്പര്‍ക്ക പരിപാടിയുമായി ബദ്ധപ്പെട്ടു പി.എം.ജി സ്‌കൂളില്‍ നടത്തിയ ജോബ്‌ ഫെസ്റ്റില്‍ 310 പേര്‍ക്ക്‌ സ്‌പോട്ട്‌ ഓഫര്‍ നല്‍കി. ബിപിഎല്‍ കാര്‍ഡിനായി 2201 അപേക്ഷകള്‍ ലഭിച്ചതില്‍ 523 എണ്ണത്തില്‍ തീര്‍പ്പ്‌ കല്‍പ്പിച്ചു. പുതിയ റേഷന്‍ കാര്‍ഡ്‌ ലഭിച്ചാല്‍ അത്‌ ബി.പി.എല്ലില്‍ ചേര്‍ത്ത്‌ നല്‍കും .പഞ്ചായത്ത്‌ വകുപ്പില്‍ ആകെ 3737 പരാതികള്‍ ലഭിച്ചു. കാരുണ്യ ബെനവലന്റ്‌ ഫണ്ടില്‍ നിന്ന്‌ 23 അപേക്ഷകള്‍ക്ക്‌ 3000 രൂപ ധനസഹായം നല്‍കുന്നതിനു ശുപാര്‍ശ ചെയ്‌തു. പരിപാടി ദിവസം സ്ഥലത്തെ അക്ഷയ കൗണ്ടറില്‍ നിന്ന്‌ പ്രത്യേക ടോക്കണ്‍ എടുക്കാതെ ആരെയും മുഖ്യമന്ത്രി കാണുകയില്ല . അന്നു ലഭിക്കുന്ന അപേക്ഷകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്‌ ധനസഹായം ആവശ്യമുള്ളവര്‍ക്ക്‌ അന്നു തന്നെ തുക അനുവദിച്ചു ഉത്തരവാകും. അപേക്ഷയോടൊപ്പം അസ്സല്‍ രേഖകള്‍ ഒന്നും സമര്‍പ്പിക്കരുത്‌. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഉദ്യോഗസ്ഥര്‍, സ്റ്റുഡന്റ്‌ പോലിസ്‌, വിവിധ സംഘടനകളിലെ വോളണ്ടിയര്‍മാര്‍ എന്നിവരുണ്ടാകും. പത്രപ്രവര്‍ത്തകര്‍ക്ക്‌ പ്രത്യേക മീഡിയ സെന്ററുകള്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്‌ .

Share.

About Author

Comments are closed.