വിജ്ഞാന് വികാസ് യാത്രയ്ക്ക് ജില്ലയില് തുടക്കം

0

സമ്പൂര്‍ണ്ണ ഇ-സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, ഇന്‍ഫര്‍മേഷന്‍ & പബ്ലിക്‌ റിലേഷന്‍സ്‌, വിദ്യാഭ്യാസ വകുപ്പ്‌ എന്നിവ സംയുക്തമായി നടത്തുന്ന ജന്‍-വിജ്ഞാന്‍ യാത്രക്ക്‌ ജില്ലയില്‍ തുടക്കമായി. കോട്ടമൈതാനത്തെ രക്തസാക്ഷി മണ്‌ഡപത്തിനു സമീപം യാത്രാ വാഹനത്തിന്‌ ജില്ലാകളക്‌ടര്‍ പി. മേരിക്കുട്ടി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍ സ്വാഗതം പറഞ്ഞു. സമ്പൂര്‍ണ്ണ ഇ- സാക്ഷരതാ സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്‌ വാഹനം ജില്ലയിലെ തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ പര്യടനം നടത്തുന്നത്‌. ആദ്യ ദിവസം കണ്ണാടി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പര്യടനം നടത്തി. ഇന്ന്‌ (ജൂണ്‍ 13) പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലും 14 ന്‌ തച്ചമ്പാറ, 15 കരിമ്പ, 16 മണ്ണാര്‍ക്കാട്‌, 17 കുമരംപുത്തൂര്‍, 18 ന്‌ കുഴല്‍മന്ദം, ആലത്തൂര്‍ എന്നിവിടങ്ങളിലും പര്യടനം നടത്തും. ഡോ.പി.യു രാമാനന്ദ്‌, ഡോ. മാന്നാര്‍ ജി.രാധാകൃഷ്‌ണന്‍, എന്‍. ബാലകൃഷ്‌ണന്‍, റ്റി.കെ. .രങ്കകൃഷ്‌ണന്‍, പി.എസ്‌. വിദ്യാധരന്‍, ബാബുരാജ്‌, ഡി.എല്‍.എം. വി.വി. ശ്യാംലാല്‍, കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാഥാക്യാപ്‌റ്റന്‍ പി.എസ്‌. നാരായണന്‍ നന്ദിയും പറഞ്ഞു. ഫോട്ടോ അടിക്കുറിപ്പ്‌ : ജന്‍-വിജ്ഞാന്‍ വികാസ്‌ യാത്രയ്‌ക്ക്‌ തുടക്കം കുറിച്ച്‌ ജില്ലാകളക്‌ടര്‍ പി. മേരിക്കുട്ടി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യുന്നു.

Share.

About Author

Comments are closed.