വികസന ചിത്ര പ്രദര്ശനം

0

മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ജില്ലയിലെ പ്രധാന വികസന പരിപാടികളുള്‍ക്കൊളളിച്ച്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക്‌ റിലേഷന്‍സ്‌ ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ കളക്‌ടറേറ്റ്‌ പരിസരത്ത്‌ ചിത്ര പ്രദര്‍ശനം നടത്തി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി മന്ത്രി അടൂര്‍ പ്രകാശ്‌ നടത്തിയ റവന്യൂ അദാലത്ത്‌ ഐ.ഐ.ടി, മെഡിക്കല്‍ കോളേജ്‌, റെയില്‍വെ മേല്‍പ്പാലം, കുന്തിപ്പുഴ പാലം, കഞ്ചിക്കോട്‌ സൗരോര്‍ജ്ജ പദ്ധതി, മണ്ണാര്‍ക്കാട്‌ സുവര്‍ണകേരളം പദ്ധതി, മിനി സിവില്‍ സ്റ്റേഷനുകള്‍, ഭൂമി പോക്കുവരവുകള്‍ ഓണ്‍ലൈനാക്കുന്നതിനുളള റവന്യൂ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ദേശീയ ഗെയിംസ്‌, മീന്‍വല്ലം പദ്ധതി, ടൂറിസം വകുപ്പിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടപ്പാടി ആദിവാസി ഊരുകള്‍ക്ക്‌ പോഷകാഹാര കിറ്റുകളും മറ്റും വിതരണം ചെയ്‌തതുള്‍പ്പെടെ വിവിധ പദ്ധതികളുടെ ഫോട്ടോകളാണ്‌ പ്രദര്‍ശനത്തിന്‌ വെച്ചത്‌. കളക്‌ടറേറ്റിലെ ജീവനക്കാരും പൊതു ജനങ്ങളുമായി 100 കണക്കിന്‌ ആളുകളാണ്‌ ഫോട്ടോ പ്രദര്‍ശനം ആസ്വദിച്ചത്‌.

Share.

About Author

Comments are closed.