തിരുവനന്തപുരത്തുകാര്‍ക്ക് ഏറെ ഗൃഹാതുരതയുണര്‍ത്തുന്ന ഒന്നാണ് ഓവര്‍ ബ്രിഡ്ജിനടുത്തുള്ള എസ്എല്‍ തീയേറ്റര്‍ കോംപ്ലക്‌സ്. മള്‍ട്ടിപ്ലക്‌സുകള്‍ നഗരങ്ങള്‍ കീഴടക്കുന്നതിനെല്ലാം മുമ്പേ വ്യത്യസ്ത സ്‌ക്രീനുകളില്‍ ഒരേ സമയം സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന തീയേറ്റര്‍. എന്നാലിപ്പോള്‍ ആ എസ്എല്‍ തീയേറ്റര്‍ കോംപ്ലക്‌സ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലുതും നൂതനവും ആയ മള്‍ട്ടിപ്ലക്‌സ് ആയി മാറിയിരിക്കുന്നു. ജൂണ്‍ 11 ന് തന്നെ രണ്ട് പ്രത്യേക ഷോകള്‍ നടത്തിയിരുന്നു.