സഹോദരിയുടെ മൃതദേഹത്തിന് സഹോദരന് 6മാസം കാവലിരുന്നു

0

അരവിന്ദ ഡേ എന്നയാളുടെ അസ്വാഭാവികമരണം അന്വേഷിക്കാനെത്തിയ പോലീസ് കണ്ടത് ആറുമാസംമുമ്പ് മരിച്ച സഹോദരിക്കും ചത്തുപോയ വളര്‍ത്തുനായയ്ക്കുമൊപ്പം കഴിയുന്ന പാര്‍ഥ എന്ന മകനെ. അസ്ഥികൂടങ്ങളായി മാറിയ മൃതദേഹങ്ങള്‍ക്ക് അയാള്‍ ഇപ്പോഴും ഭക്ഷണം നല്‍കുന്നുണ്ടായിരുന്നു. കൊല്‍ക്കത്തയിലെ ഷേക്‌സ്പിയര്‍ സരണിയിലുള്ള വീടിന് തീപിടിച്ചെന്നറിഞ്ഞാണ് പോലീസ് അവിടെയെത്തിയത്. വീട്ടുടമ അരവിന്ദ ഡേയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. അരവിന്ദയുടെ മകന്‍ പാര്‍ഥയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയാണ് പോലീസുകാര്‍ അയാളെ ചോദ്യം ചെയ്തത്. അപ്പോഴാണ് ആറുമാസം മുമ്പ് മരിച്ച സഹോദരി ദേവ്ജാനിയുടെയും വളര്‍ത്തുനായയുടെയും മൃതദേഹങ്ങള്‍ പാര്‍ഥ കാട്ടിക്കൊടുത്തത്. തന്റെ വളര്‍ത്തുനായ ചത്തതിന്റെ ദുഃഖം താങ്ങാനാവാതെ ഭക്ഷണം കഴിക്കല്‍ നിര്‍ത്തി ദേവ്ജാനി മരണംവരിക്കുകയായിരുന്നുവെന്നാണ് പാര്‍ഥയുടെ പറഞ്ഞു. കൂടുതല്‍ ചോദ്യംചെയ്യാനായി ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാര്‍ഥയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുമെന്നും പോലീസ് പറഞ്ഞു. .

Share.

About Author

Comments are closed.