മെട്രോ റെയില്‍ കാക്കനാട്ടേക്ക് നീട്ടുന്നതിന് ഭരണാനുമതിയായി. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം കളക്ടറേറ്റിലെ മെട്രോ റെയില്‍ ഓഫീസില്‍ ലഭിച്ചു. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെയാണ് പദ്ധതി. 11.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിക്ക് 2017 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന് കേന്ദ്ര സര്‍ക്കാറിന്റെ ഭരണാനുമതി ലഭിക്കാനുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങാന്‍ വേണ്ടി കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സ്ഥലം അളന്ന് കല്ലിടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതിനുശേഷമേ സ്ഥലം ഏറ്റെടുക്കാനാവൂ എന്ന് മെട്രോ റെയില്‍ ഡെപ്യൂട്ടി കളക്ടര്‍ പി. ശോഭന പറഞ്ഞു. മെട്രോ റെയില്‍പ്പാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ ഇരുവശത്തുമുള്ള കെട്ടിടങ്ങള്‍ പലതും പൂര്‍ണമായോ ഭാഗികമായോ പൊളിച്ചു മാറ്റേണ്ടി വരും. കലൂര്‍ മുതല്‍ ഇന്‍േഫാ പാര്‍ക്ക് വരെ ആകെ 11 സ്റ്റേഷനുകളാണ് ഉള്ളത്. മറ്റ് സ്ഥലങ്ങളില്‍ ഉള്ളതുപോലെ പുനരധിവാസ പാക്കേജ് അടക്കമുള്ള നടപടികള്‍ ഇവിടെ സ്വീകരിക്കേണ്ടി വരും. വ്യാപാരികള്‍ അടക്കമുള്ളവര്‍ക്ക് സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് ആശങ്കയുണ്ട്.
കൊച്ചി മെട്രോ കാക്കനാട്ടേക്ക് കൂടെ നീട്ടുന്നതിന് ഭരണാനുമതിയായി
0
Share.