“വധുവിന് പത്തുപവന്’,വിവാഹത്തിന് ക്ഷണിക്കുന്നതില് നിയന്ത്രണം എന്നിങ്ങനെയുള്ള വനിതാ കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളി.
ആര്‍ഭാട വിവാഹം ഒഴിവാക്കണമെന്നും പത്തുപവനില്‍ കൂടുതല്‍ വധുവും അഞ്ചുപവനില്‍ കൂടുതല്‍ വരനും സ്വര്‍ണ്ണം അണിയരുതെന്നിങ്ങനെ വനിതാ കമ്മീഷന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല.ശുപാര്‍ശ പ്രായോഗികമല്ലെന്നും ആര്‍ഭാടത്തിനെതിരെ ബോധവത്കരണമാണ് നടത്തേണ്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി,മതമേലധ്യക്ഷന്മാരോടും സംഘടനകളോടും അര്‍ഭാടത്തിന് തടയിടാന്‍ ശ്രമിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
വ്യക്തിപരമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്നും ശരിയായ അവബോധം നടത്താനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. കമ്മിഷന്റെ ശുപാര്‍ശ യാഥാര്‍ഥ്യ ബോധത്തോടെയല്ലെന്നായിരുന്നുവെന്നാണ് വിലയിരുത്തല്‍ .
വധുവിന് പത്തുപവന്’,വിവാഹത്തിന് ക്ഷണിക്കുന്നതില് നിയന്ത്രണം
0
Share.