പോലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തു

0

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ്-ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാള്‍ മരിച്ച സംഭവത്തില്‍ പോലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന കൊണ്ടോട്ടി പോലീസാണ് എട്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ടു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ അറസ്റ്റും ഇന്ന് വൈകിട്ടോടെ രേഖപ്പെടുത്തിയേക്കും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. മനപൂര്‍വമല്ലാത്ത നരഹത്യ, ജോലി തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

Share.

About Author

Comments are closed.