റോഡിലെ രാജകീയ പ്രൗഢി റോയല് എന്ഫീല്ഡ് മോട്ടോര് ഇനി ദുബായിലും

0

classic350_right-side_blue_600x463_motorcycle

ആഡംബര മോട്ടോര്‍ സൈക്കളുകളുടെ മികച്ച വിപണിയായ ദുബായിലേക്ക് ഇന്ത്യന്‍ റോഡുകളിലെ രാജാവായ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കളുകള്‍ കടന്നു വരുന്നു. റോയല്‍ എന്‍ഫീല്‍ഡിന്റെ എക്‌സ്‌ക്ലുസീവ് ഷോറൂം കഴിഞ്ഞ ദിവസം ദുബൈ അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ നാലില്‍ ആരംഭിച്ചു. കോണ്ടിനെന്റല്‍ ജിടി 535 സിസി, 500 സിസി, 350 സിസി ക്ലാസിക്, ബുള്ളറ്റ് തുടങ്ങി എന്‍ഫീല്‍ഡിന്റെ എല്ലാ മോഡലുകളും ദുബായിലും വില്‍പ്പനയ്ക്കുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന മോട്ടോര്‍ സൈക്കിള്‍ കമ്പനിയാണ് എന്‍ഫീല്‍ഡ്.

Royal-Enfield-Bike

സെനിക ചരിത്രത്തിന്റെ ഭാഗമായ റോയല്‍ എന്‍ഫീല്‍ഡിന്റെ പാരമ്പര്യവും വൈദഗ്ധ്യവും ആഘോഷിക്കുന്നതാണു പുതിയ കലക്ഷനെന്നു ഷോറൂം ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് രുദ്രതേജ് സിങ് പറഞ്ഞു. വിശാലമായ ഷോറുമില്‍ ബൈക്കിംങിനാവശ്യമായ പ്രതേക തരം വസ്ത്രങ്ങളും, ബാഗുകളും, ഷൂകളും അണിനിരത്തിയിട്ടുണ്ട്. ദുബായ് വിപണിയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഇന്റര്‍നാഷനല്‍ ബിസിനസ് മേധാവി അരുണ്‍ ഗോപാല്‍ പറഞ്ഞു. നിലവില്‍ അമേരിക്ക, ജപ്പാന്‍, യുകെ ഉള്‍പ്പെടെ അന്‍പതിലേറെ രാജ്യങ്ങളിലേക്ക് എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കളുകള്‍ കയറ്റി അയയ്ക്കുന്നുണ്ട്. ദുബായില്‍ ആര്‍കെ ഗ്ലോബല്‍സിന്റെ സബ്‌സിഡിയറിയായ അവന്തി ട്രേഡിങ് എല്‍എല്‍സിയുമായി ചേര്‍ന്നാണ് വിപണനം.

Share.

About Author

Comments are closed.