ഫ്ളൈ മൊബൈല് ഇന്ത്യയിലെത്തുന്നു

0

മൂന്ന് ബജറ്റ് ഫോണുകളുമായി ബ്രിട്ടീഷ് കമ്പനിയായ ഫ്‌ളൈ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തുന്നു. 2,999 രുപ മുതല്‍ 6,999 രൂപ വരെയുളള ഫോണുകളാണ് ഡല്‍ഹിയില്‍ ബുധനാഴ്ച കമ്പനി പുറത്തിറക്കിയത്.ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ സ്‌നാപ് ഡീലുമായി സഹകരിച്ച് ‘സ്‌നാപ്, ക്വിക്, ക്വിക് പ്ലസ്’ എന്നിങ്ങനെ മൂന്ന് മോഡലാണ് അവതരിപ്പിച്ചത്. യു കെ, റഷ്യ,യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മികച്ച വിപണി വിഹിതം അവാകാശപ്പെടുന്ന ഫ്‌ലൈ മൊബൈല്‍ ഒരു പതിറ്റാണ്ടായി ഈ രംഗത്തുണ്ട്.
ബേസ് മോഡലായ സ്‌നാപ്പിന് 1.3 ക്വാഡ്‌കോര്‍ പ്രോസസര്‍, 4 ഇഞ്ച് ഡിസ്‌പ്ലേ, 4 ജിബി റാം, 1500 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രത്യേകതകള്‍. പിന്‍ ക്യാമറ 5 മെഗാപിക്‌സലും മുന്‍ ക്യാമറ രണ്ട് മെഗാപിക്‌സലും ആണ്. സ്‌നാപ് ഡീല്‍ വില 2999 രൂപ.
രണ്ടാമത്തെ മോഡലായ ക്വക്കിന് പ്രോസസര്‍ ഒക്ടാകോര്‍ ആണ്. 4.5 ഇഞ്ച് ഡിസ്‌പ്ലേ, 8 ജിബി റാം, 2000 എംഎഎച്ച് ബാറ്ററി, കൂടാതെ എട്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറ, അഞ്ച് എംപി മുന്‍ ക്യാമറ എന്നിങ്ങനെയാണ് പ്രത്യേകതകള്‍. വില  5999 രൂപ.
ക്വിക് പ്ലസിന് വില 6999 രൂപയാണ്. ഒക്ടോകോര്‍ പ്രോസസര്‍, എച്ച്.ഡി. ഡിസ്‌പ്ലേ, 8 ജിബി റാം, 2200 എംഎഎച്ച് ബാറ്ററി. സെല്‍ഫി ക്യാമറ അഞ്ച് എംപി, പിന്‍ ക്യാമറ 13 എംപി. എന്നിങ്ങനെ പോകുന്നു സവിശേഷതകള്‍.

Share.

About Author

Comments are closed.