പുനലൂര്‍ നാടിനെ കേന്ദ്രീകരിച്ച് കുറേ സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം കൊടുത്തിട്ടുള്ള കൂട്ടായ്മയാണ് തേര്‍ ഐ ക്രിയേഷന്‍. ഈ കൂട്ടായ്മയില്‍ വിരിഞ്ഞ ചിലവുകുറഞ്ഞ ചലച്ചിത്രമാണ് ത്രികോണം. സിനിമാ മേഖലയില്‍ യാതൊരുവിധ മുന്‍പരിചയവും ഇല്ലാത്തവരാണ്.
ഇവര്‍ നിര്‍മ്മിച്ച ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട് മൂവി 2014 നവംബര്‍ 28 ന് ചിത്രീകരണം തുടങ്ങി. 2015 മേയില്‍ ചിത്രം പൂര്‍ത്തിയാക്കി. 2015 മേയ് 28 വൈകിട്ട് 4 ന് പുനലൂര്‍ തായ് ലക്ഷ്മി തീയേറ്ററില്‍ വച്ച് പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി സോമരാജന്‍റെ അദ്ധ്യക്ഷതയില്‍ മലയാള സിനിമയുടെ ആചാര്യന്‍ ജഗന്നാഥവര്‍മ്മ പ്രദര്‍ശനോത്ഘാടനം നടത്തി.
കുറേ കൂട്ടുകാരുടെ ആഗ്രഹവും സ്വപ്നവുമായിരുന്നു സിനിമ. കൂടുതല്‍ സാന്പത്തികം ഇല്ലാത്തതിനാല്‍ പത്തോ ഇരുപതോ മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ എന്നായിരുന്നു അവരുടെ ആശയം. ആ കൂട്ടായ്മയില്‍ സാന്പത്തിക കുറവിനുള്ളില്‍ നിന്നു തന്നെ സിനിമ എടുക്കാന്‍ പറ്റുമെന്ന വിശ്വാസത്തോടെ അവര്‍ തുടങ്ങി. അവസാനം അത് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആദ്യ ഷോര്‍ട്ട് മൂവി എന്ന ഒരു പുതിയ ആവിഷ്കാരമായി മാറി.
പോസ്റ്റ് പ്രൊഡക്ഷന്‍ ഉള്‍പ്പെടെ പലരുടേയും സഹകരണവും സഹായവും കൊണ്ട് 40000 ത്തോളം ചിലവിട്ടാണ് ആറ് മാസത്തോളം പല ക്ലേശങ്ങളും സഹിച്ച് ഈ ചിത്രം പൂര്‍ത്തീകരിച്ചത്. അതില്‍ 5.1 ആഡിയോ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചതില്‍ ശബ്ദമിശ്രണം, കളറിംഗ്, നായികാകഥാപാത്രം ഇവര്‍ ഒഴികെ ബാക്കി ബാക്കിഎല്ലാവരുടേയും ആദ്യത്തെ അനുഭവവും ആവിഷ്കാരവുമാണ് ഈ സിനിമ. അവര്‍ ആരും തന്നെ ഈ മേഖലയുമായി യാതൊരു ബന്ധം ഇല്ലാത്തവരും മറ്റ് ഇതര മേഖലകളില്‍ ജോലി നോക്കുന്നവരുമാണ്. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍, കന്പ്യൂട്ടര്‍ സെന്‍റര്‍ ഡയറക്ടര്‍, ആശുപത്രി ജോലി, ഫോട്ടോഗ്രാഫി, സ്റ്റേജ് ആര്‍ട്ടിസ്റ്റ് ഇങ്ങിനെ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് എല്ലാവരും.
സിനിമയുടെ സാരാംശം
അപ്പര്‍, മിഡില്‍ ലോവര്‍ തലങ്ങളില്‍ ജീവിക്കുന്നവരുടെ സന്തോഷങ്ങളും ദുഖങ്ങളും കോര്‍ത്തിണക്കി അതിനെ വിവിധ കോണിലൂടെ നോക്കികാണുകയും അതിലൂടെ കുടുംബബന്ധങ്ങളെയും സൗഹൃദങ്ങളേയും ഇപ്പോഴത്തെ ജീവിതതലങ്ങളെ ആധാരമാക്കി എല്ലാറ്റിലൂടെയും സ്പര്‍ശിച്ചുകൊണ്ട് ജീവിതഗന്ധിയായ കഥ പറയാനാണ് ഞങ്ങള്‍ ശ്രമിച്ചിരിക്കുന്നത്.
ഏറ്റവും കുറഞ്ഞ ചിലവില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ
മലയാളത്തിലെ ആദ്യത്തെ ഷോര്‍ട്ട് മൂവി
ഇതിലെ ടെക്നിക്കല്‍ വര്‍ക്കേഴ്സ് ആരെയും അസിസ്റ്റ് ചെയ്തിട്ടുള്ള ആള്‍ക്കാരല്ല
പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ആദ്യ സിനിമ
ഒരു സിനി യൂണിറ്റും ഉപയോഗിച്ചിട്ടില്ല
5.1 ആഡിയോ ഉപയോഗിച്ച ആദ്യ ഷോര്‍ട്ട് മൂവി
ടഒരു നല്ല കൂട്ടായ്മയുടെ ഫലം
2015 ജൂണ്‍മാസം 14 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ വച്ച് പ്രദര്‍ശിപ്പിക്കുന്നു.