ഗൃഹനായിക
യൂണിവേഴ്സിറ്റി വിമന്‍സ് അസോസിയേഷന്‍റെയും റിഗാറ്റാ കള്‍ച്ചറല്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ കുടുംബിനികളുടെ കലാഭിരുചി വളര്‍ത്തുവാനായി 2009 ല്‍ ആരംഭിച്ചിട്ടുള്ള ഒരു സംരംഭമാണ് ഗൃഹനായിക.
2015 ജൂണ്‍ 14 ന് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ വച്ച് ഗൃഹനായിക സീസണ്‍ 2 ഫെസ്റ്റിവല്‍ നടത്തുന്നു. ഇതില്‍ വീട്ടമ്മമാരായ സിനിമാതാരങ്ങളും കലാതിലകങ്ങളും ചാനല്‍ അവതാരികകളും എല്ലാം തങ്ങളുടെ നൃത്തപാടവം പ്രകടിപ്പിക്കുന്നു. കഴിഞ്ഞ ആറു കൊല്ലങ്ങളായുള്ള നിരന്തര അഭ്യസനത്തിന്‍റെ പര്യവസാനമാണ് ഈ വേദി. ആരോഗ്യത്തിനും മാനസോല്ലാസത്തിനും നൃത്തപഠനം പോലെ മറ്റൊരു മരുന്നും ഇല്ലായെന്ന് ഇവര്‍ ഈ പരിപാടിയിലൂടെ തെളിയിച്ചിരിക്കുകയാണ്.
ഗിരിജാ ചന്ദ്രന്‍ (ഡയറക്ടര്‍ റിഗാറ്റാ കള്‍ച്ചറല്‍ സൊസൈറ്റി), ഡോ. സുനന്ദകുമാരി (സെക്രട്ടറി, യൂണിവേഴ്സിറ്റി വിമന്‍സ് അസോസിയേഷന്‍), ബിന്ദു പ്രദീപ് (ചാനല്‍ അവതാരക), ആര്യ എ.ആര്‍. (മുന്‍ കലാതിലകം), ആര്‍.എസ്. ലക്ഷ്മി (മുന്‍ സര്‍വ്വകലാശാല യുവജനോത്സവ വിജയി) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.