അരണപ്പാറ – തോല്പ്പെട്ടി ബസുകള് ഇനി ട്രിപ്പുകള് മുടക്കില്ല

0
അരണപ്പാറ – തോല്‍പ്പെട്ടി റൂട്ടിലോടുന്ന ബസുകള്‍ ഇനി ട്രിപ്പുകള്‍ മുടക്കില്ല. സ്വകാര്യ ബസ്സുകള്‍ ട്രിപ്പുകള്‍ മുടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളെക്കുറിച്ച്‌ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സി.ഡബ്ലിയൂ.സി സ്വമേധയാ കേസ്സെടുക്കുകയും പ്രശ്‌നത്തിന്‌ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട്‌ മാനന്തവാടി ജോയിന്റ്‌ ആര്‍ടിഒ യ്‌ക്ക്‌ നിര്‍ദ്ദേശം നല്‌കുകയും ചെയ്‌തതിനെ തുടര്‍ന്നാണ്‌ നടപടി. മാനന്തവാടിയില്‍ നിന്നും അപ്പപ്പാറ – അരണപ്പാറ – തോല്‍പ്പെട്ടി റൂട്ടില്‍, അരണപ്പാറ വരെ പോയി ബസ്സുകള്‍ മടങ്ങുന്നത്‌ തോല്‍പ്പെട്ടി ഹൈസ്‌കൂളില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പുതിയ അദ്ധ്യയന വര്‍ഷാരംഭത്തില്‍ തന്നെ പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാക്കണമെന്നായിരുന്നു ജോയിന്റ്‌ ആര്‍. ടി. ഒ യ്‌ക്ക്‌ നല്‌കിയ നിര്‍ദ്ദേശം. റോഡിന്റെ ശോച്യാവസ്ഥ ഉന്നയിച്ച്‌ ബസ്സുടമകള്‍ ഉയര്‍ത്തിയ തടസ്സവാദം നിലനില്‍ക്കുന്നതല്ലെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ക്കും ഇതര യാത്രക്കാര്‍ക്കും അസൗകര്യമാകും വിധം യാതൊരു വീഴ്‌ചകളും ബസ്സുടമകളുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന്‌ അറിയിച്ച്‌ ബന്ധപ്പെട്ടവര്‍ രേഖാമൂലം ഉറപ്പു നല്‌കിയതായി മാനന്തവാടി ജോയിന്റ്‌ ആര്‍. ടി. ഒ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു.
Share.

About Author

Comments are closed.