രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
രക്തദാനം ജീവദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പും മാനന്തവാടി ജനമൈത്രി പോലീസും ജില്ലാ ബ്ലഡ്‌ ഡോണേഴ്‌സ്‌ ഫോറവും സംയുക്തമായി സംഘടിപ്പിച്ച രക്തദാന-രക്തഗ്രൂപ്പ്‌ നിര്‍ണ്ണയ ക്യാമ്പ്‌ സബ്‌കളക്‌ടര്‍ ശീറാം സാംബശിവ റാവു ഉദ്‌ഘാടനം ചെയ്‌തു. മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ജി ബിജു അദ്ധ്യക്ഷനായ പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശശിധരന്‍ മുഖ്യ പ്രഭാഷണം നടത്തി. അവശ്യ സമയത്ത്‌ അനുയോജ്യമായ രക്തം ലഭിക്കാതെ ജീവന്‍ പോലും അപകടത്തിലാകുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സന്നദ്ധരായ 100 പേരുടെ രക്തം സ്വീകരിച്ച്‌ ജില്ലാ ആശുപത്രിയിലെ രക്തബാങ്കിന്‌ കൈമാറി. 1000 പേരുടെ രക്ത ഗ്രൂപ്പ്‌ നിര്‍ണ്ണയിച്ച്‌ ഡയറക്‌ടറിയും തയ്യാറാക്കും. ജില്ലാ ബ്ലഡ്‌ ബാങ്ക്‌ ഇന്‍ ചാര്‍ജ്ജ്‌ ഡോ. ടി. പി. സുരേഷ്‌ കുമാര്‍ ക്ലാസ്സെടുത്തു. ജില്ലാ ബ്ലഡ്‌ ബാങ്ക്‌ ഡോണേഴ്‌സ്‌ ഫോറം പ്രസിഡന്റ്‌ എ.വി.ശശി കുമാര്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സില്‍വി തോമസ്‌, ജനമൈത്രി പോലീസ്‌ കമ്യൂണിറ്റി റിലേഷന്‍സ്‌ ഓഫീസര്‍ കെ.എം. വര്‍ഗീസ്‌, പീറ്റര്‍ ജോസ്‌ തുടങ്ങിയവര്‍ സംസാരിച്ചു.
Share.

About Author

Comments are closed.